DCBOOKS
Malayalam News Literature Website
Browsing Category

TODAY

ദേശീയ ശാസ്ത്രദിനം

നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സി വി രാമന്‍ 1928 ഫെബ്രുവരി 28-നാണ് സമ്മാനാര്‍ഹമായ രാമന്‍ ഇഫക്റ്റ് കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓര്‍മ്മ പുതുക്കാനായി ഫെബ്രുവരി 28 ഇന്ത്യയില്‍ ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കപ്പെടുന്നു.

ചന്ദ്രശേഖര്‍ ആസാദിന്റെ ചരമവാര്‍ഷികദിനം

നിസ്സഹകരണപ്രസ്ഥാനത്തിലൂടെ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചേക്കും എന്ന് ചന്ദ്രശേഖര്‍ കരുതിയിരുന്നു. അക്കാലഘട്ടത്തിലാണ് ചൗരിചൗരാ സംഭവം നടക്കുന്നത്. ഈ സംഭവത്തില്‍ നിരാശനായി മഹാത്മാഗാന്ധി നിസ്സഹകരണപ്രസ്ഥാനം പിന്‍വലിക്കുകയാണെന്നു പ്രഖ്യാപിച്ചു.…

പി.ഭാസ്‌കരന്റെ ചരമവാര്‍ഷികദിനം

മലയാള ഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കിയ പ്രതിഭാശാലി എന്നനിലയില്‍ ഓര്‍മിക്കപ്പെടുന്ന ഇദ്ദേഹം ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയര്‍മാനായും, കെ.എഫ്.ഡി.സിയുടെ ചെയര്‍മാനായും, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായും, ജയകേരളം മാസിക, ദീപിക വാരിക…

സ്റ്റീവ് ജോബ്‌സിന്റെ ജന്മവാര്‍ഷികദിനം

മള്‍ട്ടിനാഷണല്‍ കമ്പനിയായ ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡിന്റെ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമാണ് സ്റ്റീവന്‍ പോള്‍ ജോബ്‌സ് എന്ന സ്റ്റീവ് ജോബ്‌സ്. 1955 ഫെബ്രുവരി 24-ന് സാന്‍ഫ്രാന്‍സിസ്‌കോയിലായിരുന്നു ജനനം.

എം.കൃഷ്ണന്‍ നായരുടെ ചരമവാര്‍ഷികദിനം

36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യപംക്തി ആയിരിക്കും. മലയാള നാട് വാരികയിലാണ് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയത്.