Browsing Category
TODAY
റുഡ്യാര്‍ഡ് കിപ്ലിംഗ്; മൗഗ്ലിയെ സൃഷ്ടിച്ച പ്രതിഭാശാലി
ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമാണ് ജോസഫ് റുഡ്യാര്‍ഡ് കിപ്ലിംഗ്. കുട്ടികളുടെ പ്രിയപ്പെട്ട കൃതിയായ ജംഗിള്‍ ബുക്കിന്റെ സ്രഷ്ടാവാണ് അദ്ദേഹം. നിരവധി കഥകളും കവിതകളും നോവലുകളും രചിച്ചിട്ടുണ്ട്.
ഡി സി കിഴക്കെമുറിയുടെ ജന്മവാര്‍ഷികദിനം
സംസ്ഥാന സര്‍ക്കാര്‍ ഇന്ന് വിജയകരമായി നടത്തിവരുന്ന ലോട്ടറി എന്ന ആശയത്തിനു പിന്നില്‍ ഡി സി കിഴക്കെമുറിയാണ്. കോട്ടയം പബ്ലിക്ക് ലൈബ്രറി സെക്രട്ടറിയായിരിക്കെയാണ് ഡി സി ലോട്ടറി എന്ന ആശയം നടപ്പിലാക്കിയത്. ലൈബ്രറി കെട്ടിടം നിര്‍മ്മിക്കാനുള്ള…
ഇര്‍ഫാന്‍ ഖാന്റെ ജന്മവാര്‍ഷികദിനം
തൊണ്ണൂറുകളിൽ അഭിനയരംഗത്തേക്ക് ചുവടുവച്ച ഇർഫാൻ ഖാൻ നിരവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ആ കാലഘട്ടത്തിൽ പുറത്തിറങ്ങിയ ഏക് ഡോക്ടർക്ക് കി മോത്ത് നിരൂപക പ്രശംസ നേടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.
കലാമണ്ഡലം ഹൈദരാലി; കഥകളി സംഗീതത്തെ ജനപ്രിയമാക്കിയ കലാകാരൻ
ഭാവാത്മകമായ ആലാപനത്തിലൂടെ കഥകളി സംഗീതത്തെ ജനപ്രിയമാക്കിയ കലാകാരനായിരുന്നു കലാമണ്ഡലം ഹൈദരാലി. ജാതി-മതഭേദങ്ങള്‍ കൈവെടിഞ്ഞ് കഥകളി സംഗീതം പഠിച്ച അദ്ദേഹം ഒട്ടേറെ എതിര്‍പ്പുകള്‍ നേരിട്ടാണ് ഈ രംഗത്ത് തുടര്‍ന്നത്.
ടി.എസ്.എലിയറ്റിന്റ ചരമവാര്‍ഷികദിനം
ആധുനികതാപ്രസ്ഥാനത്തിലെ പ്രധാന കൃതികളിലൊന്നായ അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതകളില്‍ ആദ്യത്തേതായ ദി ലവ് സോങ്ങ് ഒഫ് ജെ. ആല്‍ഫ്രെഡ് പ്രുഫ്രോക്ക് എഴുതുവാന്‍ ആരംഭിച്ചത് 1910 ഫെബ്രുവരിയിലും പ്രസിദ്ധീകരിക്കപ്പെട്ടത് 1915 ജൂണിലുമായിരുന്നു.