Browsing Category
TODAY
സരോജിനി നായിഡുവിന്റെ ചരമവാര്‍ഷികദിനം
സ്വാതന്ത്ര്യസമര സേനാനിയും ഭരണാധികാരിയുമായിരുന്ന സരോജിനി നായിഡു മികവുറ്റ കവയിത്രി കൂടിയായിരുന്നു. ഭാരത കോകിലം(ഇന്ത്യയുടെ വാനമ്പാടി) എന്നെല്ലാം അവരെ വിളിച്ചിരുന്നത് അനുപമമായ കവിത്വസിദ്ധിയുടെ പേരിലാണ്.
പി.എന്‍ പണിക്കര്‍: വായനയുടെ വഴികാട്ടി
വായനയെ മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു വായനാദിനം കൂടി. മലയാളിയെ അക്ഷരങ്ങളുടേയും വായനയുടേയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് എല്ലാ വര്‍ഷവും നാം…
അധിവര്‍ഷദിനം
ഫെബ്രുവരി മാസത്തില്‍ 29 ദിവസം വരുന്നുവെങ്കില്‍ ആ 29-ാം ദിനത്തിന് അധിവര്‍ഷം എന്ന് പറയുന്നു . നാല് വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് ഫെബ്രുവരി മാസത്തില്‍ 29 ദിവസം വരുന്നത്.
ദേശീയ ശാസ്ത്രദിനം
നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സി വി രാമന്‍ 1928 ഫെബ്രുവരി 28-നാണ് സമ്മാനാര്‍ഹമായ രാമന്‍ ഇഫക്റ്റ് കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓര്‍മ്മ പുതുക്കാനായി ഫെബ്രുവരി 28 ഇന്ത്യയില്‍ ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കപ്പെടുന്നു.
എം.കൃഷ്ണന്‍ നായരുടെ ചരമവാര്‍ഷികദിനം
36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യപംക്തി ആയിരിക്കും. മലയാള നാട് വാരികയിലാണ് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയത്.