DCBOOKS
Malayalam News Literature Website
Browsing Category

TODAY

തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ചരമവാര്‍ഷികദിനം

മലയാളത്തിലെ കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും സംവിധായകനുമായിരുന്നു തിക്കുറിശ്ശി സുകുമാരന്‍ നായര്‍. ചലച്ചിത്രനടന്‍ എന്ന നിലയിലാണ് തിക്കുറിശ്ശി മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.

ബോംബെ രവിയുടെ ചരമവാർഷികദിനം

മലയാളത്തിലുള്‍പ്പെടെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും മികച്ച ഗാനങ്ങള്‍ സംഭാവന ചെയ്ത സംഗീത സംവിധായകനായിരുന്നു ബോംബെ രവി. മെലഡിയുടെ ഭാവാത്മകതകൊണ്ട് ആസ്വാദകനെ കോരിത്തരിപ്പിക്കുന്നതായിരുന്നു അദ്ദേഹം ഈണം പകര്‍ന്ന ഗാനങ്ങളൊക്കെയും.

കേരളത്തിന്റെ മണിനാദം നിലച്ചിട്ട് എട്ട് വര്‍ഷം

മലയാളികളുടെ പ്രിയതാരം കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴ് വയസ് പൂര്‍ത്തിയായി. കണ്ണീര്‍ ചിരികൊണ്ട് മലയാള മനസ്സുകള്‍ കീഴടക്കിയ കലാകാരനായിരുന്നു കലാഭവന്‍ മണി.

ഹ്യൂഗോ ഷാവേസിന്റെ ചരമവാര്‍ഷികദിനം

വെനസ്വേല മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ഓര്‍മകള്‍ക്ക് ഇന്ന് എട്ട് വയസ്സ് പൂര്‍ത്തിയായി. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്‍പത്തിയെട്ടാം വയസ്സിലായിരുന്നു ഹ്യൂഗോ ഷാവേസിന്റെ അന്ത്യം.

ശ്രീകണ്‌ഠേശ്വരം ജി. പത്മനാഭപിള്ളയുടെ ചരമവാര്‍ഷികദിനം

പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്‌നിഘണ്ടുവിന്റെ രചയിതാവ് ശ്രീകണ്‌ഠേശ്വരം ജി. പത്മനാഭപിള്ള 1864 നവംബര്‍ 27-ന് തിരുവനന്തപുരം ജില്ലയിലെ ശ്രീകണ്‌ഠേശ്വരത്ത് ജനിച്ചു. കുളവറ വിളാകത്ത് വീട്ടില്‍ പരുത്തിക്കാട്ട് നാരായണപിള്ളയും…