DCBOOKS
Malayalam News Literature Website
Browsing Category

TODAY

ജാലിയന്‍ വാലാബാഗ് ദിനം

കെട്ടിടങ്ങളും ഉയര്‍ന്ന മതില്‍ കെട്ടുകളുമായി ചുറ്റപ്പെട്ട സ്ഥലത്ത് ഇരുപതിനായിരത്തോളം ആളുകള്‍ ഒത്തുകൂടി. ഇതറിഞ്ഞെത്തിയ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ജനറല്‍ മൈക്കള്‍ ഡയര്‍ യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാന്‍ തന്റെ…

കുമാരനാശാന്റെ ജന്മവാര്‍ഷികദിനം

മലയാള കവിതാചരിത്രത്തില്‍ കാല്പനിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഖണ്ഡകാവ്യമാണ് വീണപൂവ്. ബാലരാമായണം, പുഷ്പവാടി, ലീല, നളിനി അഥവാ ഒരു സ്‌നേഹം, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, പ്രരോദനം, ചിന്താവിഷ്ടയായ സീത തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

ദേശീയ സുരക്ഷിത മാതൃദിനം

വിവാഹശേഷമാണ് കസ്തൂര്‍ബ എഴുത്തും വായനയും പഠിക്കുന്നത്. പിന്നീട് ഇംഗ്ലീഷും പഠിച്ചു. നിയന്ത്രണങ്ങളാല്‍ ബന്ധിക്കപ്പെട്ടിരുന്ന ആദ്യകാല ജീവിതത്തോട് ഏറെ സഹനത്തോടെ, നിശ്ശബ്ദമായി അവര്‍ സഹിച്ചു. ഗാന്ധിജിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തൊട്ടുകൂടായ്മ…

തകഴി ശിവശങ്കരപ്പിള്ള ചരമവാര്‍ഷികദിനം

നോവല്‍, ചെറുകഥ എന്നീ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള.  ജീവത്സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി. കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവര്‍…

തോപ്പില്‍ ഭാസിയുടെ ജന്മവാര്‍ഷികദിനം

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു തോപ്പില്‍ ഭാസി. ഒന്നാം കേരളനിയമസഭയില്‍ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്.