Browsing Category
TODAY
ദേശീയ ശാസ്ത്രദിനം
നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സി വി രാമന്‍ 1928 ഫെബ്രുവരി 28-നാണ് സമ്മാനാര്‍ഹമായ രാമന്‍ ഇഫക്റ്റ് കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓര്‍മ്മ പുതുക്കാനായി ഫെബ്രുവരി 28 ഇന്ത്യയില്‍ ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കപ്പെടുന്നു.
എം.കൃഷ്ണന്‍ നായരുടെ ചരമവാര്‍ഷികദിനം
36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യപംക്തി ആയിരിക്കും. മലയാള നാട് വാരികയിലാണ് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയത്.
മൗലാന അബുല്‍ കലാം ആസാദിന്റെ ചരമവാര്‍ഷികദിനം
തത്വശാസ്ത്രം, ജ്യാമിതി, കണക്ക്, ആള്‍ജിബ്ര തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം വീട്ടില്‍ നിന്നു തന്നെ കരഗതമാക്കി. പിതാവും കഴിവുറ്റ അധ്യാപകരും അദ്ദേഹത്തിന് വിജ്ഞാനം പകര്‍ന്നു നല്‍കി.
അന്താരാഷ്ട്ര മാതൃഭാഷാദിനം
ലോകത്തുള്ള ഏഴായിരത്തോളം ഭാഷകളില്‍ പകുതിയോളം ഇന്ന് നാമാവശേഷമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ദുരവസ്ഥയില്‍നിന്നുള്ള മോചനം ലക്ഷ്യമാക്കി, ലോകത്തിലെ മാതൃഭാഷകള്‍ പ്രത്യേകിച്ച് ന്യൂനപക്ഷത്തിന്റെ ഭാഷകള്‍ അംഗീകരിക്കുന്നതിനും…
എ. ആര്‍. രാജരാജവര്‍മ്മയുടെ ജന്മവാര്‍ഷികദിനം
കേരളപാണിനീയം, വൃത്തമഞ്ജരി, ഭാഷാഭൂഷണം, സാഹിത്യസാഹ്യം, തുടങ്ങിയ ഭാഷയിലെ ആധികാരികഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് രാജരാജവര്‍മ്മ. ആംഗലേയസാമ്രാജ്യം, മണിദീപിക, മലയവിലാസം, എന്നിവയാണ് മറ്റ് പ്രധാനകൃതികള്‍