Browsing Category
TODAY
എം.പി. ശങ്കുണ്ണി നായരുടെ ജന്മവാര്‍ഷികദിനം
സംസ്‌കൃത പണ്ഡിതനും സാഹിത്യനിരൂപകനും ഗവേഷകനുമായിരുന്നു എംപി ശങ്കുണ്ണി നായര്‍. മൗലികമായ കണ്ടെത്തലുകള്‍ കൊണ്ട് ശ്രദ്ധേയനായ എം.പി. ശങ്കുണ്ണി നായരുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.
സംഗീതസംവിധായകന്‍ രവീന്ദ്രന്റെ ചരമവാര്‍ഷികദിനം
മലയാളത്തിലെ പ്രശസ്ത സംഗീതസംവിധായകനായിരുന്നു രവീന്ദ്രന്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 150-ലധികം ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.
സരോജിനി നായിഡുവിന്റെ ചരമവാര്‍ഷികദിനം
സ്വാതന്ത്ര്യസമര സേനാനിയും ഭരണാധികാരിയുമായിരുന്ന സരോജിനി നായിഡു മികവുറ്റ കവയിത്രി കൂടിയായിരുന്നു. ഭാരത കോകിലം(ഇന്ത്യയുടെ വാനമ്പാടി) എന്നെല്ലാം അവരെ വിളിച്ചിരുന്നത് അനുപമമായ കവിത്വസിദ്ധിയുടെ പേരിലാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ…
അധിവര്‍ഷദിനം
ഫെബ്രുവരി മാസത്തില്‍ 29 ദിവസം വരുന്നുവെങ്കില്‍ ആ 29-ാം ദിനത്തിന് അധിവര്‍ഷം എന്ന് പറയുന്നു . നാല് വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് ഫെബ്രുവരി മാസത്തില്‍ 29 ദിവസം വരുന്നത്.
ദേശീയ ശാസ്ത്രദിനം
നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സി വി രാമന്‍ 1928 ഫെബ്രുവരി 28-നാണ് സമ്മാനാര്‍ഹമായ രാമന്‍ ഇഫക്റ്റ് കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓര്‍മ്മ പുതുക്കാനായി ഫെബ്രുവരി 28 ഇന്ത്യയില്‍ ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കപ്പെടുന്നു.