Browsing Category
TODAY
ഗോപാലകൃഷ്ണ ഗോഖലെയുടെ ജന്മവാര്‍ഷികദിനം
ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാവും മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവുമായിരുന്നു ഗോപാലകൃഷ്ണ ഗോഖലെ . പഴയ ബോംബേ സംസ്ഥാനത്തില്‍ രത്‌നഗിരി ജില്ലയിലുള്ള കോട്‌ലകില്‍ 1866 മേയ് 9ന് ജനിച്ചു. വളരെ ക്ലേശിച്ചു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം…
ലോക റെഡ്‌ക്രോസ് ദിനം
മെയ് എട്ട് റെഡ്‌ക്രോസ് ദിനമായി ആചരിക്കുന്നു. റെഡ്‌ക്രോസിന്റെ സ്ഥാപകന്‍ ഷോണ്‍ ഹെന്റി ഡ്യൂനന്റിന്റെ ജന്മദിനമാണ് മെയ് എട്ട്
രബീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷികദിനം
നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യാക്കാരനാണ് രബീന്ദ്രനാഥ ടാഗോര്‍. കവി, ഗായകന്‍, നടന്‍, നാടകകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം.
വേലുത്തമ്പി ദളവയുടെ ജന്മവാര്‍ഷികദിനം
ബ്രിട്ടീഷുകാര്‍ക്ക് ജീവനോടെ കീഴടങ്ങുകയില്ലെന്ന് പ്രതിജ്ഞ ചെയ്ത്, കൊല്ലം ജില്ലയിലെ മണ്ണടി ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചിരുന്ന തമ്പിയെ ശത്രുക്കള്‍ വളഞ്ഞപ്പോള്‍ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. 1809 മാര്‍ച്ച് 29-നായിരുന്നു ഈ സംഭവം.
കുഞ്ചന്‍ ദിനം
പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖനായ മലയാളഭാഷാ കവിയായിരുന്നു കുഞ്ചന്‍ നമ്പ്യാര്‍. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികള്‍ മിക്കവയും തുള്ളല്‍ അവതരണങ്ങളില്‍…