Browsing Category
TODAY
ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ ചരമവാര്‍ഷികദിനം
ഉള്ളൂര്‍, കുമാരനാശാന്‍, വള്ളത്തോള്‍ എന്നീ കവികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാളകവിതയില്‍ കാല്പനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തില്‍ ഇവര്‍ കവിത്രയം എന്നറിയപ്പെടുന്നു.
കുട്ടികൃഷ്ണമാരാരുടെ ജന്മവാര്‍ഷികദിനം
പ്രശസ്ത സാഹിത്യവിമര്‍ശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന കുട്ടികൃഷ്ണമാരാര്‍ 1900 ജൂണ്‍ 14-ന് ജനിച്ചു. കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരും തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുമായിരുന്നു മാതാപിതാക്കള്‍. 1923-ല്‍ പട്ടാമ്പി സംസ്‌കൃത…
സഞ്ജയന്റെ ജന്മവാര്‍ഷികദിനം
കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷമുള്ള മലയാളത്തിന്റെ ഹാസ്യസാമ്രാട്ടായിരുന്നു സഞ്ജയന്‍. സഞ്ജയന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട അദ്ദേഹത്തിന്റ യഥാര്‍ത്ഥ നാമം മാണിക്കോത്ത് രാമുണ്ണി നായര്‍ എന്നായിരുന്നു.
ആന്‍ ഫ്രാങ്കിന്റെ ജന്മവാര്‍ഷികദിനം
ജര്‍മ്മന്‍ ഫാസിസ്റ്റ് ഭീകരതയുടെ രക്തസാക്ഷിയായിരുന്നു ആന്‍ ഫ്രാങ്ക്. 1929 ജൂണ്‍ 12ന് ഫ്രാങ്ക്ഫര്‍ട്ടിലെ ഓണ്‍ മെയ്‌നിലായിരുന്നു ആന്‍ ഫ്രാങ്കിന്റെ ജനനം. 1933-ല്‍ ആന്‍ ഫ്രാങ്കിന്റെ കുടുംബം ഹോളണ്ടിലേക്കു കുടിയേറിപ്പാര്‍ത്തു. ജര്‍മ്മന്‍ പട്ടാളം…
പാലാ നാരായണന്‍ നായര്‍ ചരമവാര്‍ഷികദിനം
കേരളീയ ഭാവങ്ങള്‍ നിറഞ്ഞുനിന്ന കവിതകളിലൂടെ മലയാള സാഹിത്യത്തെ പുഷ്‌കലമാക്കിയ മഹാകവിയായിരുന്നു പാലാ നാരായണന്‍ നായര്‍. കേരളം വളരുന്നു (എട്ടുഭാഗം) എന്ന കവിതയുമായി സാഹിത്യരംഗത്ത് ശ്രദ്ധേയനായിത്തീര്‍ന്നു ഇദ്ദേഹം