DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

സത്യം കഠിനമാണ്…

സത്യം കഠിനമാണ്. ആ കഠിന സത്യത്തെ ഞാന്‍ വരിച്ചിരിക്കുന്നു അതൊരിക്കലും വഞ്ചിക്കുകയില്ല രവീന്ദ്രനാഥ ടാഗോര്‍

ഓരോ മനുഷ്യനും കാടിന്റെ കരച്ചില്‍…

ഓരോ മനുഷ്യനും കാടിന്റെ കരച്ചില്‍ കേള്‍ക്കാനാവുന്ന കാലം വരണം. കാടിന്റെ ഭാഷയും മനുഷ്യഭാഷയും ഒന്നാകുന്ന കാലം. അന്ന് മനുഷ്യന്‍ പരസ്പരം സ്‌നേഹിക്കും. അവന്‍ ഭൂമിയേയും സ്‌നേഹിക്കും. അക്കാലത്ത് മനുഷ്യന്‍ ചിരിക്കുമ്പോള്‍ കാട് പൂക്കും- ഷീലാ ടോമി…

നാം മണ്ണിന്റെ ഒരംശമായി ജനിക്കുന്നു…

നാം മണ്ണിന്റെ ഒരംശമായി ജനിക്കുന്നു; മണ്ണിന്റെ സ്പര്‍ശം വിടാതെ ജീവിക്കുന്നു. മണ്ണിന്റെ വീര്യാംശങ്ങളുള്‍ക്കൊണ്ടു വളരുന്നു. ഒടുവില്‍ മണ്ണില്‍ത്തന്നെ ഉടഞ്ഞുചേരുകയും ചെയ്യുന്നു- എസ്.കെ. പൊറ്റെക്കാട്ട് (വിഷകന്യക)

അടുക്കിച്ചേര്‍ത്തുവയ്ക്കട്ടേ…

അടുക്കിച്ചേര്‍ത്തുവയ്ക്കട്ടേ അറ്റുപോവുന്ന കണ്ണികള്‍ അന്ധമാം സ്‌നേഹമൊന്നല്ലോ ബലമില്ലാത്തൊരെന്‍ ബലം- വിജയലക്ഷ്മി (അന്ത്യപ്രലോഭനം)