DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

ഹാ! നിര്‍ദ്ദയവും നിരന്തരപരിണാമിയുമായ ജീവിതമേ…

ഹാ! നിര്‍ദ്ദയവും നിരന്തരപരിണാമിയുമായ ജീവിതമേ, നീ എത്ര ക്ഷണത്തില്‍ ബന്ധങ്ങള്‍ അറുത്തുകളയുന്നു! എത്ര ക്ഷണത്തില്‍ ബന്ധങ്ങള്‍ പുതുതായി ഉണ്ടാക്കുന്നു!. -കെ.സുരേന്ദ്രന്‍ (താളം)

നമ്മള്‍ കാണുന്ന മനുഷ്യരില്‍ പലരും…

നമ്മള്‍ കാണുന്ന മനുഷ്യരില്‍ പലരും മുഖംമൂടിവച്ചു നടക്കുന്നവരാണ്. ചിലര്‍ പകല്‍, ചിലര്‍ രാത്രിയില്‍. സ്വഭാവവൈകൃതങ്ങള്‍ മൂടിവച്ചു നടക്കുന്ന എത്രയെത്ര വ്യക്തികളുണ്ട്! -എസ് കെ പൊറ്റെക്കാട്ട് (ഒരു തെരുവിന്റെ കഥ)

മറവി പലപ്പോഴും മനുഷ്യന് അനുഗ്രഹമാണ്…

മറവി പലപ്പോഴും മനുഷ്യന് അനുഗ്രഹമാണ്. ആത്മഹത്യയ്ക്കു പ്രേരണ നല്കുമാറ് ഹ്യദയത്തിലേറ്റ മുറിവ് മറവി തന്റെ ദിവ്യൗഷധംകൊണ്ട് ഉണക്കിയെടുക്കുന്നു. നിമിഷങ്ങളിലൂടെ, മണിക്കൂറുകളിലൂടെ, ദിവസങ്ങളിലൂടെ ജീവിതം നീണ്ടുപോകുമ്പോള്‍ പഴകിയ അനുഭവങ്ങള്‍ ക്രമേണയായി…