DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

യാത്രയാക്കുന്നൂസഖീ, നിന്നെ ഞാൻ

"യാത്രയാക്കുന്നൂസഖീ, നിന്നെ ഞാൻ മൗനത്തിൻ്റെ നേർത്തപട്ടുനൂൽപൊട്ടി-ച്ചിതറും പദങ്ങളാൽ! വാക്കിനു വിലപ്പിടി-പ്പേറുമിസ്സന്ദർഭത്തിൽ ഓർക്കുകവല്ലപ്പോഴു- മെന്നല്ലാതെന്തോതും ഞാൻ' പി. ഭാസ്ക്‌കരൻ (ഓർക്കുക വല്ലപ്പോഴും)

വീണ്ടും കണ്ടുമുട്ടുന്നതിന്റെ സന്തോഷത്തിന് മുന്നിൽ പിരിയുന്നതിൻ്റെ വേദന ഒന്നുമല്ല

"വീണ്ടും കണ്ടുമുട്ടുന്നതിന്റെ സന്തോഷത്തിന് മുന്നിൽ പിരിയുന്നതിൻ്റെ വേദന ഒന്നുമല്ല" - ചാൾസ് ഡിക്കൻസ് ഫെബ്രുവരി 7- അവിസ്മരണീയ കഥാപാത്രങ്ങളെക്കൊണ്ട് വായനക്കാരനെ എക്കാലത്തും ഹരംകൊള്ളിച്ച എഴുത്തുകാരൻ ചാൾസ് ഡിക്കൻസിന്റെ ജന്മവാർഷികദിനം.

വിധി, വിധി എന്നു പറയുന്നത് എന്തൊരു വസ്തുവാണെന്ന് ആർക്കെങ്കിലുമറിയാമോ?

"വിധി, വിധി എന്നു പറയുന്നത് എന്തൊരു വസ്തുവാണെന്ന് ആർക്കെങ്കിലുമറിയാമോ? മനുഷ്യന് ഇച്ഛയ്ക്കനുസരിച്ച് സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യാവുന്ന ശക്തിയാണോ ഇത്? അതോ ഗംഗയിലെ ഈ ഒഴുക്കുപോലെ തന്നിലണിയുന്നതിനെ എല്ലാം…

ഈ നനുത്ത ആവരണംതന്നെയാണ് പ്രണയം..

"പ്രണയത്തിൽ പ്രണയം മാത്രമേയുള്ളൂ. ഗർഭാശയത്തിനുള്ളിൽ കിടക്കുന്ന ശിശുവാണ് പ്രണയം. ജീവജലത്തിനുള്ളിലെ ലോകത്ത് കുഞ്ഞ് സ്വതന്ത്രമായും സുഖകരമായും നീന്തിമറിഞ്ഞ് പൂർണ്ണവളർച്ചയിലേക്കെത്തുന്നുണ്ട്. ശിശുവിനെ പൊതിഞ്ഞു കിടക്കുന്ന…

“പ്രിയപ്പെട്ട മായാമോഹിനീ? എടീ മധുരസുരഭിലസുന്ദര നിലാവെളിച്ചമേ!

"പ്രിയപ്പെട്ട മായാമോഹിനീ? എടീ മധുരസുരഭിലസുന്ദര നിലാവെളിച്ചമേ! നിസ്സാരം. ഞാൻ വേണമെങ്കിൽ ചാരു കസേരയിൽ ഇരുന്നുകൊണ്ടു പത്തു മഹാസാമ്രാജ്യങ്ങളുപേക്ഷിക്കാം. ആയിരം ചീങ്കണ്ണികളുമായി യുദ്ധംചെയ്യാം...."                - വൈക്കം മുഹമ്മദ്…