Browsing Category
QUOTE OF THE DAY
പദങ്ങളുടെ അര്‍ത്ഥം നശിക്കുന്നത്…
പദങ്ങളുടെ അര്‍ത്ഥം
നശിക്കുന്നത്
സംസ്കാരം നശിക്കുന്നതിന്റെ
മുന്നോടിയാണ്- സുകുമാര്‍ അഴീക്കോട്
എന്റെ വഴിയിലെ വെയിലിനും നന്ദി…
എന്റെ വഴിയിലെ വെയിലിനും നന്ദി,
എന്റെ ചുമലിലെ ചുമടിനും നന്ദി
എന്റെ വഴിയിലെ തണലിനും,
മരക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി.
വഴിയിലെ കൂര്‍ത്ത നോവിനും നന്ദി- സുഗതകുമാരി
ദൈവം ഒരു വലിയ നോവലെഴുത്തുകാരനാണെന്നു വിചാരിക്കൂ…
‘ദൈവം ഒരു വലിയ നോവലെഴുത്തുകാരനാണെന്നു വിചാരിക്കൂ. അപ്പോള്‍ ദൈവത്തിന്റെ പലേ നോവലുകളില്‍ ഒന്നിലെ ഒരു ചെറിയ അദ്ധ്യായമാണ് മനുഷ്യര്‍.’
വൈക്കം മുഹമ്മദ് ബഷീര്‍
കാളയും കലപ്പയും കര്ഷകന് ചൂടും തൊപ്പിപ്പാളയും…
കാളയും കലപ്പയും കര്ഷകന് ചൂടും തൊപ്പിപ്പാളയും പോയാല്‍ ഭൂമി സര്‍വ്വവും മരുഭൂമി: വെണ്ണിക്കുളം
നിയമത്തിന് കുറ്റത്തെ കണ്ടെത്താന്‍ കഴിയും; പക്ഷേ…
നിയമത്തിന് കുറ്റത്തെ കണ്ടെത്താന്‍ കഴിയും; പക്ഷേ, കുറ്റമില്ലാതാക്കാന് കഴിയില്ല: മില്‍ട്ടണ്‍