Browsing Category
QUOTE OF THE DAY
പ്രേമം ജീവന്റെ ജലമാണ് പ്രേമിക്കുന്നവർ തീയുടെ ആത്മാവും.
'പ്രേമം ജീവന്റെ ജലമാണ് പ്രേമിക്കുന്നവർ തീയുടെ ആത്മാവും.
ജലത്തെ തീ പ്രേമിക്കുമ്പോൾ ഉലകം വ്യത്യസ്‌തമായി തിരിയുന്നു.'
- എലിഫ് ഷഫാക്ക്
തെളിയുമിപ്രഭാതത്തിൽ വെറുമൊരു…
“തെളിയുമിപ്രഭാതത്തിൽ വെറുമൊരു
ഹൃദയമായെങ്കിലെന്നു മോഹിച്ചു ഞാൻ.
ഹൃദയമല്ലാതെ മറ്റൊന്നുമല്ല ഞാൻ.
ഒരുവെറും നാദമാണു ഞാൻ,
സന്ധ്യതൻ ഇരുളിൽ -
രാപ്പാടിയാകാൻ കൊതിച്ചു ഞാൻ”.
-ഫ്രെഡറികോ ഗാർസിയ ലോർക
പ്രിയേ, കണ്ണീർ തുടയ്ക്ക്…..
“പ്രിയേ, കണ്ണീർ തുടയ്ക്ക്. നമ്മുടെ കണ്ണുകളെ തുറപ്പിക്കുകയും നമ്മെ അതിൻ്റെ സേവകരാക്കിത്തീർക്കുകയും ചെയ്ത പ്രേമം ക്ഷമയും ആത്മസഹനവും വരമായിത്തന്ന് നമ്മെ അനുഗ്രഹിക്കും. കണ്ണീർ തുടയ്ക്കു. സ്വയം ആശ്വസിക്കൂ. നമ്മൾ ഇരുവരും പ്രേമവുമായി…
പ്രേമത്തിനു മാറ്റുവാൻ കഴിയാത്ത ദുസ്സ്വഭാവമില്ല.
“പ്രേമത്തിനു മാറ്റുവാൻ കഴിയാത്ത ദുസ്സ്വഭാവമില്ല. സുധാകരനോടു ഞാൻ അറിഞ്ഞും അറിയാതെയും പ്രവർത്തിച്ച അപരാധത്തിന്ന്, പ്രേമം കൊണ്ടു പ്രതിവിധി ചെയ്യുവാൻ ഞാൻ എന്നും ഒരുക്കമാണ്. അദ്ദേഹം ഒരു പെരുങ്കള്ളനല്ല,…
ഓമനേ… എൻ്റെ സ്വപ്‌നത്തിലെ വാടാത്ത ചെമ്പകമാണ് നീ
“ഓമനേ... എൻ്റെ സ്വപ്‌നത്തിലെ വാടാത്ത ചെമ്പകമാണ് നീ. നിന്നെ കാണാൻ മാത്രമാണ് ഞാൻ ഇവിടെ വരുന്നത്. കാണാൻ വേണ്ടി മാത്രം. നീ ഒരിക്കലും അത് നിഷേധിക്കരുത്. ഞാനെന്നും നിന്നെ സ്നേഹിക്കും. എൻ്റെ മധുചഷകത്തിലെ വീഞ്ഞുപോലെ.”…