Browsing Category
Poem/Story
ഗ്രാമത്തിലെ പാലങ്ങള്‍; പി. എ. നാസിമുദ്ദീന്‍ എഴുതിയ കവിത
ശ്വാസം പിടിച്ച്
ഉള്ളം വിറച്ച്
നൂല്‍പ്പാതയിലെന്ന പോലെ
ഞാനവ കടന്നു
മരപ്പാലങ്ങള്‍ നടത്തത്തിനു
രസമേകി
അതിനുതാഴെ
ചെറിയ ചെളിമാളങ്ങളില്‍
ചുവന്നകാലുകളുള്ള
ഞണ്ടുകള്‍
കാറ്റിനൊപ്പം
കേറിയിറങ്ങി
ഹോട്ടല്‍ സൈലന്‍സ് ; അനീഷ് ഫ്രാന്‍സിസ് എഴുതിയ കഥ
പ്രവേശനഹാളില്‍ ചുവന്ന വെല്‍വെറ്റു പതിച്ച നാലഞ്ചു സോഫകള്‍. വലിയ ഡസ്‌ക്കിന് പിന്നില്‍ ഉറക്കംതൂങ്ങിയിരിക്കുന്ന വൃദ്ധന്‍ അവരുടെ കാലടിശബ്ദം കേട്ടു ഉണര്‍ന്നു. മേശയില്‍ ഒരു സ്ഫടികഭരണിയില്‍ നിറച്ച ജലത്തില്‍ ഒരു സ്വര്‍ണ്ണമത്സ്യം…
പേറ്റിച്ചി ജാനു ; പി. എ. നാസിമുദ്ദീന്‍ എഴുതിയ കവിത
ഗ്രാമത്തിലെ പണക്കാരും
പേരെടുത്ത
പാട്ടുകാരും
ആട്ടക്കാരും
ഓട്ടക്കാരും
സിനിമക്കാരും
ഭൂമിയിലേക്ക്‌വന്നത്
കറുത്തുതഴമ്പിച്ച
ഈ കൈകളിലൂടെ..
കേരളാ പോര്‍ട്രേറ്റുകള്‍: പി. എ. നാസിമുദ്ദീന്‍ എഴുതിയ കവിത
പഴയപോലെ
ഇപ്പോഴുമയാള്‍
പത്തു ഗ്ലാസുകഴുകി
ചായപകരുന്നു
പത്രപാരായണരുടെ
വായില്‍ നിന്നും
ബാബറിമസ്ജിദും
പൗരത്വഭേദഗതി നിയമവും
ഇറങ്ങിവരുന്നു
ഇപ്പോഴവര്‍
തര്‍ക്കിക്കാതെ
മൗനത്തിലാഴുന്നു
ഗ്രിഗറി പെക്ക് എന്ന പൂച്ച; അന്‍വര്‍ അബ്ദുള്ള എഴുതിയ കഥ
''കുറേനേരത്തിനുശേഷം, മൂപ്പന്‍ പറഞ്ഞു,
അതിനെ ഒന്നും ചെയ്യണ്ടാടാ...
ആണൊരുത്തന്‍ നീരുമൊലി
പ്പിച്ചു കെടക്കുന്നെടത്തു
പെണ്ണൊരുത്തി
മണത്തുവരും.
അതൊള്ളതാ!..