Browsing Category
Poem/Story
‘പുഴറോഡ്’; സുകുമാരന്‍ ചാലിഗദ്ദ എഴുതിയ കവിത
പകലിനെ തുറന്നു വിടുന്ന
സൂര്യന്റെ പൂമ്പാറ്റകള്‍
പാതിരാവിന്റെ ചിറകഴിച്ച്
കാടും മലയും പുഴയും കവച്ച് കടന്നപ്പോള്‍
വെയിലുകളുടെ രണ്ടു വേഷങ്ങള്‍ തട്ടി...
അതെ, ശരിക്കും അതെന്താണ്?
ബസ്സ്റ്റാന്റു മുതല്‍ പുഴവരെയുള്ള തന്റെ ഉടലാകെ കുറേ നാളുകള്‍ക്കു ശേഷം അന്നാദ്യമായി ഉണരുന്നത് അറിഞ്ഞുകൊണ്ട് കച്ചേരിറോഡ് പിറുപിറുത്തു: ''എന്റെ നെഞ്ചിലൂടെയാണ് അവര്‍ അങ്ങനെ നടന്നു പോയത്''.
‘സാമ്പാര്‍ക്കല്ല്’: വിമീഷ് മണിയൂര്‍ എഴുതിയ കവിത
പുറത്തേക്ക് വരാന്‍ അത് മടിച്ചു
ഒരു മരുഭൂമി പുറത്തിരുന്ന്
അതിനു നേരെ കുരച്ചു ചാടുന്നു
ഫ്രീസറിലെ അരണ്ട മഞ്ഞവെളിച്ചത്തിലും
കണ്ണുകള്‍ തുറന്നുപിടിച്ച്
അത് തലയുയര്‍ത്തി നിന്നു.
നിറം കൊടുക്കല്‍ : അസമീസ് കവിത
എന്റെ ചിത്രകലാധ്യാപിക എന്നോട് പറയുമായിരുന്നു,
നിറങ്ങള്‍ എവിടെയൊക്കെ
കൊടുക്കണമെന്നറിയാത്തഒരാള്‍ക്ക്
ഒരിക്കലും നല്ലൊരു
മനുഷ്യനാവാന്‍ കഴിയില്ലെന്ന്
‘ഉരുള്‍പൊട്ടിയിടത്ത് ഉറങ്ങുന്നവര്‍’: ഹൃഷികേശന്‍ പി.ബി. എഴുതിയ കവിത
ഒട്ടും ഭാരമില്ലാതെ കാലു വയ്ക്കുന്നുണ്ടെന്നു പോലു-
മറിയാതെ
നടക്കുക