Browsing Category
AWARDS
ബഷീർ സ്മാരക സാഹിത്യ-പ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
27 ന് അളകാപുരി ഹാളിൽ ഒരുക്കുന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.കെ രാഘവൻ എം.പി, നജീബ് കാന്തപുരം എം.എൽ.എ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ സമിതി ചെയർമാൻ റഹിം പൂവാട്ട്പറമ്പ് പറഞ്ഞു.
ബുക്കര്‍ സമ്മാനം ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ഡേമന്‍ ഗാൽഗട്ടിന്
'ദ പ്രോമിസ്' എന്ന നോവലിനാണ് പുരസ്കാരം. ദക്ഷിണാഫ്രിക്ക ഒരു ജനാധിപത്യരാജ്യമായി മാറുന്നതോടെ ശിഥിലമായി പോകുന്ന കുടുംബമാണ് നോവലിൻ്റെ ഇതിവൃത്തം. ഗാൽഗട്ട് ജനിച്ചു വളര്‍ന്ന പ്രിട്ടോറിയ നഗരമാണ് നോവലിൻ്റെ പശ്ചാത്തലം.
എഴുത്തച്ഛന് പുരസ്കാരം പി വത്സലയ്ക്ക്
2021ലെ എഴുത്തച്ഛന് പുരസ്കാരം പി വത്സലയ്ക്ക്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 5 ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം.
ഐ.വി ദാസ് പുരസ്കാരം എം.മുകുന്ദനും പി.വി ജീജോയ്ക്കും
പുരുഷൻ കടലുണ്ടി, ബാബു പറശ്ശേരി, എ സജുവൻ, കാനേഷ് പൂനൂർ, കെ പി സുധീര, എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
എംവിആർ പുരസ്കാരം പെരുമ്പടവം ശ്രീധരന്
ഈ വർഷത്തെ എംവിആർ പുരസ്കാരം സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന്. എം.വി. രാഘവന്റെ സ്മരണയ്ക്ക് എംവിആർ ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 25,000 രൂപയും പ്രശസ്‌തി പത്രവും ശില്‌പവും അടങ്ങുന്നതാണ് പുരസ്കാരം