DCBOOKS
Malayalam News Literature Website
Browsing Category

AWARDS

തനിമ പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അംബികാസുതന്‍ മാങ്ങാടിന്റെ യോക്കൊസോ- ജപ്പാന്‍ വിശേഷങ്ങള്‍ എന്ന പുസ്തകത്തിനാണ് അംഗീകാരം. 2015-21 വർഷങ്ങളിലെ മികച്ച 60 യാത്രാവിവരണ പുസ്തകങ്ങൾ മത്സരത്തിലുണ്ടായിരുന്നു.

തകഴി സാഹിത്യ പുരസ്‌കാരം ഡോ.എം.ലീലാവതിക്ക്

തകഴി സ്മാരക സമിതിയുടെ 2021ലെ തകഴി സാഹിത്യ പുരസ്കാരം ഡോ.എം.ലീലാവതിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ 17ന് തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മദിനത്തിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ പുരസ്കാരം വിതരണം ചെയ്യും.

മാധവിക്കുട്ടി സ്മാരക പുരസ്കാരം യു.കെ.കുമാരന്

സാഹിതീ സംഗമവേദിയുടെ സംസ്ഥാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. മാധവിക്കുട്ടി സ്മാരക പുരസ്‌കാരത്തിന് (25,000 രൂപയും ഫലകവും) യു.കെ. കുമാരന്റെ 'കണ്ടുകണ്ടിരിക്കെ' നോവലും പ്രദീപ് കുറത്തിയാടൻ സ്മാരക അവാർഡിന് (10,000 രൂപയും ഫലകവും) ജലജ പ്രസാദിന്റെ…

സാറാ ജോസഫിന് ഷീ ദ് പീപ്പിൾ പുരസ്കാരം

വനിതാ എഴുത്തുകാരുടെ കൃതികളെ കൂടുതൽ പേരിലേക്ക് എത്തിക്കുക ലക്ഷ്യത്തിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷീ ദ് പീപ്പിൾ സംഘടനയുടെ പ്രഥമ സാഹിത്യ പുരസ്‌കാരത്തിന് സാറാ ജോസഫിന്റെ ബുധിനി എന്ന നോവൽ അർഹമായി. 50,000 രൂപയുടേതാണ് അവാർഡ്. സാറാ ജോസഫിന്റെ…

രാമചന്ദ്രന്‍ രാജശേഖറിന്റെ കവിതയ്ക്ക് FPP അംഗീകാരം

രാമചന്ദ്രന്‍ രാജശേഖറിന്റെ കവിതയ്ക്ക് എട്ടാം തവണയും എഫ്പിപി (FPP) അംഗീകാരം. അദ്ദേഹത്തിന്റെ 'സ്‌മൈലിങ് ഇന്‍ ദി സ്ലീപ്പ്' എന്ന കവിതയ്ക്കാണ് അംഗീകാരം.