DCBOOKS
Malayalam News Literature Website
Browsing Category

AWARDS

തോപ്പിൽ രവി സാഹിത്യ പുരസ്‌കാരം ദേവദാസ് വി എമ്മിന് സമ്മാനിച്ചു

തോപ്പിൽ രവി സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് ദേവദാസ് വി എമ്മിന് ചെറിയാൻ ഫിലിപ്പ് സമ്മാനിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഏറ്‌ എന്ന നോവലാണ്‌ പുരസ്കാരത്തിന്‌ അർഹമായത്‌. പതിനയ്യായിയിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. 

തോപ്പില്‍ രവി പുരസ്‌കാരം ദേവദാസ് വി എം-ന്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഏറ്' എന്ന നോവലിനാണ് പുരസ്‌കാരം. അധികാരത്തിന്റെ സമകാലീന സങ്കീർണ്ണതകളെ നാടോടിക്കഥയുടേതെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനംകൊണ്ട് പിടിച്ചെടുക്കാനാണ് ദേവദാസ് 'ഏറ്' എന്ന നോവലിലൂടെ ശ്രമിക്കുന്നത്.

നാരായണ ഭട്ടതിരിക്ക് അന്തർദേശീയ പുരസ്കാരം

സൗത്ത് കൊറിയയിലെ കൊറിയൻ ആർട്ട് മ്യൂസിയത്തിൽ നടന്ന 18-ാമത് ചിയോങ്‌ജു ജിക്‌ജി അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിൽ നാരായണ ഭട്ടതിരിക്ക് പുരസ്കാരം. ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം

കുഞ്ചൻ നമ്പ്യാർ അവാർഡ് പെരുമ്പടവം ശ്രീധരന്

25,001 രൂപയും ചിത്രകാരൻ ബി.ഡി.ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഈടുറ്റ വായനയെ ജനകീയമാക്കിയ എഴുത്തുകാരനാണ് പെരുമ്പടവം ശ്രീധരൻ എന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.

പ്ലാവില പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്

തൊണ്ണൂറുകൾക്ക് ശേഷം സംഭവിച്ച മൂല്യ ചോർച്ചയുടെയും മൂല്യ സംഘർഷങ്ങളുടെയും നിഷ്ഠൂര യാഥാർത്ഥ്യങ്ങളെ വിമർശന വിധേയമാക്കിയതിന്റെ ഭാവനാ സാക്ഷ്യങ്ങളാണ് അംബികാസുതന്റെ നോവലുകളും ചെറുകഥകളും