Browsing Category
AWARDS
മലയാറ്റൂര്‍ ഫൗണ്ടേഷന് സാഹിത്യ പുരസ്കാരം സുഭാഷ് ചന്ദ്രന്
മലയാറ്റൂര്‍ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരം സുഭാഷ് ചന്ദ്രന്. 'സമുദ്രശില' എന്ന നോവിലിനാണ് പുരസ്കാരം.
നന്തനാര്‍ സാഹിത്യ പുരസ്‌കാരം വിവേക് ചന്ദ്രന്
നന്തനാര്‍ സാഹിത്യ പുരസ്‌കാരം വിവേക് ചന്ദ്രന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വിവേക് ചന്ദ്രന്റെ വന്യം എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
രാമു കാര്യാട്ട് പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്
മണപ്പുറം സമീക്ഷ, രാമു കാര്യാട്ടിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ രാമു കാര്യാട്ട് പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്. 25,000 രൂപയാണ് പുരസ്‌കാരത്തുക. മലയാളസിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനയെ മുന്‍നിര്‍ത്തിയാണ് പുരസ്കാരം.
ഒഎൻവി സാഹിത്യ പുരസ്കാരം ടി.പത്മനാഭന്; യുവകവി പുരസ്കാരം അരുണിനും അമൃതയ്ക്കും
ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്‌കാരത്തിന് കഥാകൃത്ത് ടി പത്മനാഭന്. 3 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥാ സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണു പുരസ്‌കാരം നൽകുന്നത്.
അയനം സി വി ശ്രീരാമൻ കഥാ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്
എഴുത്തുകാരൻ സി വി ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ പതിമൂന്നാമത് അയനം സി വി ശ്രീരാമൻ കഥാപുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്.