DCBOOKS
Malayalam News Literature Website
Browsing Category

AWARDS

വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സ്‌മാരക പുരസ്‌കാരം സി. രാധാകൃഷ്‌ണന്‌

യുവകലാസാഹിതിയുടെ ഈ വര്‍ഷത്തെ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സ്മാരക പുരസ്‌കാരം എഴുത്തുകാരന്‍ സി രാധാകൃഷ്ണന്. ഏപ്രില്‍ 13ന് വൈക്കം സത്യാഗ്രഹസ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

കണ്ണശ്ശസാഹിത്യ പുരസ്‌കാരം കെ രാജഗോപാലിന്

പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്‌കാരികവേദിയുടെ 'കണ്ണശ്ശസാഹിത്യ പുരസ്‌കാരം' കെ രാജഗോപാലിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'പതികാലം' എന്ന കവിതാസമാഹാരത്തിനാണ് അംഗീകാരം.

മലയാറ്റൂർ പുരസ്‌കാരം ബെന്യാമിന്

മലയാറ്റൂർ സ്മാരക ട്രസ്റ്റിന്റെ മലയാറ്റൂർ അവാർഡ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ ’നിശ്ശബ്ദസഞ്ചാരങ്ങൾ’ എന്ന നോവലിന്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ്  ഡി സി ബുക്സ് …

2023 ഫൊക്കാന സാഹിത്യ അവാർഡ് വി. ജെ . ജയിംസിനും, രാജൻ കൈലാസിനും

ന്യൂയോർക്ക് : മികച്ച സാഹിത്യകാരന്മാർക്കുള്ള 2023ലെ ഫൊക്കാന  പുരസ്കാരം വി.ജെ . ജയിംസിനും രാജൻ കൈലാസിനും. ഏപ്രിൽ ഒന്നാം തിയതി  തിരുവനന്തപുരത്ത് നടക്കുന്ന ഫൊക്കാന കേരളകൺവെൻഷനിൽ പുരസ്കാരം സമ്മാനിക്കും. വി.ജെ.ജയിംസിന്റെ പുസ്തകങ്ങള്‍ക്കായി…

ഭാരതീയ ഭാഷാപരിഷത്ത് യുവപുരസ്‌കാർ എൻ.എസ്.സുമേഷ്‌ കൃഷ്ണന്

മലയാളത്തിലെ കാവ്യപാരമ്പര്യത്തിന്റെ ഗരിമകള്‍ വിളിച്ചോതുന്ന കവിതാസഞ്ചികയാണ് സുമേഷ്‌ കൃഷ്ണന്റെ രുദ്രാക്ഷരം. ഓര്‍മ്മകളും തത്സമയക്കാഴ്ചകളും ഒരുമിക്കുന്ന ആശയലോകം.