DCBOOKS
Malayalam News Literature Website

ആകാശത്ത് ഇന്ന് സൂപ്പര്‍മൂണ്‍തെളിയും, 31 ന് രക്തചന്ദ്രനും

പുതുവര്‍ഷത്തെ വരവേറ്റതിനു പിന്നാലെ ഇന്ന് ആകാശാത്ത് സൂപ്പര്‍ മൂണ്‍ തെളിയും. ഇന്നത്തെ പൂര്‍ണചന്ദ്രന്‍ തിരുവാതിരച്ചന്ദ്രനാണെന്ന പ്രത്യേകതയുമുണ്ട്. ഇന്ന് 14ശതമാനം വരെ ചന്ദ്രന്റെ പ്രകാശം കൂടും.

സാധാരണയിലും കവിഞ്ഞ് വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പര്‍മൂണ്‍. ഭ്രമണം ചെയ്യുമ്പോള്‍ ഭൂമിക്ക് ഏറ്റവും അടുത്ത് ചന്ദ്രനെത്തുമ്പോഴാണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാകുന്നത്.

ഈ മാസം 31 നു തന്നെ വീണ്ടുമൊരു പൂര്‍ണചന്ദ്രനും പ്രത്യക്ഷപ്പെടും. മാസാവസാനത്തെ ഈ സൂപ്പര്‍മൂണിനാണ് കൂടുതല്‍ പ്രത്യേകതയെന്നാണു നാസയുടെ നിലപാട്. അല്‍പം ചുവപ്പുകലര്‍ന്ന ആ ചന്ദ്രനെ ‘രക്തചന്ദ്രന്‍’ എന്നും വിളിക്കാം.രക്തചന്ദ്രന്‍ പ്രതിഭാസത്തിനു കാരണം ഭൂമി തന്നെയാണ്. ചന്ദ്രനില്‍നിന്നുള്ള പ്രകാശത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിന്റെ സ്വാധീനം മൂലമാണു നേരിയ ചുവപ്പ് കലരുന്നത്.

Comments are closed.