DCBOOKS
Malayalam News Literature Website

ഏറ്റവും പുതിയ മൂന്ന് പുസ്തകങ്ങള്‍ ഇന്ന് മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം ഇ-ബുക്കുകളായി

E-Books

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ മൂന്ന് പുസ്തകങ്ങള്‍ പ്രിയവായനക്കാര്‍ക്ക് ഇന്ന് മുതല്‍ ഇ-ബുക്കുകളായി ഡൗണ്‍ലോഡ് ചെയ്യാം. ആട് ആന്റണിയുടെ ആത്മകഥ ‘തിരുടാ തിരുടാ’, കാള്‍ സാഗന്റെ ‘കോസ്‌മോസ്’, ടി. പത്മനാഭന്റെ ‘കാലഭൈരവനും മറ്റു കഥകളും’ എന്നീ പുസ്തകങ്ങളാണ് ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്.

Aadu Antony-Thiruda Thirudaതിരുടാ തിരുടാ, ആട് ആന്റണിയുടെ ആത്മകഥ- ആട് ആന്റണി കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണി തന്റെ ജീവിതം എഴുതുകയാണ്. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയവേയാണ് ഈ ആത്മകഥ എഴുതുന്നത്. നിരവധി മോഷണങ്ങളിലൂടെ, നിരവധി വേഷപ്പകര്‍ച്ചകളിലൂടെ സാധാരണക്കാര്‍ അനുഭവിക്കാത്ത ജീവിതപരിസരങ്ങളിലൂടെയുള്ള ഒരു മോഷ്ടാവിന്റെ യാത്ര നമ്മളെ പലതും പഠിപ്പിക്കുന്നു. വൈചിത്ര്യമാര്‍ന്ന ജീവിതയാത്രകളുടെ ചില ഘട്ടങ്ങള്‍മാത്രമാണ് ഇവിടെ ആവിഷ്‌കരിക്കുന്നതെങ്കിലും അവപോലും എത്രമാത്രം വിപുലമാണെന്ന് വായനക്കാര്‍ അത്ഭുതംകൂറും.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിന് സന്ദര്‍ശിക്കുക

കോസ്‌മോസ്-കാള്‍ സാഗന്‍ മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തില്‍ സ്വാധീനിച്ച Carl Sagan-Cosmosമഹാനായ ശാസ്ത്രജ്ഞന്‍ കാള്‍ സാഗന്റെ ക്ലാസിക് കൃതി. പ്രപഞ്ചപരിണാമം, മനുഷ്യന്റെ ഉദയവും വളര്‍ച്ചയും, ആധുനികശാസ്ത്രത്തിന്റെ ശില്പികള്‍, ബഹിരാകാശയാത്രകള്‍, അന്യഗ്രഹജീവികള്‍, ശാസ്ത്രത്തിന്റെ ഭാവി എന്നിങ്ങനെ നിരവധി വിഷയങ്ങളിലൂടെ നമുക്ക് അജ്ഞാതവും അധികജ്ഞാനം നല്‍കുന്നതുമായ ശാസ്ത്രസത്യങ്ങളുടെ രസകരമായ ഒരു ലോകമാണ് കാള്‍ സാഗന്‍ ഒരുക്കുന്നത്. വിവര്‍ത്തനം: ഡോ. വിവേക് പൂന്തിയില്‍.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിന് സന്ദര്‍ശിക്കുക

T Padmanabhan-Kalabhairavanum Mattu Kathakalumകാലഭൈരവനും മറ്റു കഥകളും- ടി.പത്മനാഭന്‍ സ്വപ്‌നസന്നിഭമായ ഭാഷയിലെഴുതപ്പെട്ട ഒരു കഥ വായിക്കുക. പിന്നീടത് യാത്രയ്ക്കിടയിലെപ്പോഴോ ഉള്ളിലിരുന്നാരോ വീണ്ടും വീണ്ടും വായിക്കുന്നത് യാദൃച്ഛികമായി കേള്‍ക്കാനിടയാകുക. അപ്പോള്‍ അശാന്തനായ ഒരാളുടെ മനസ്സിനനുഭവപ്പെടുന്ന ലാഘവത്വവും വിശ്രാന്തിയും പറഞ്ഞറിയിക്കാനാവില്ല. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്തവിധം പത്മനാഭന്‍കഥകളുടെമാത്രം ഒരു പ്രത്യേകതയാണത്. ആ കഥകള്‍ ഓരോ മലയാളിയും ഹൃദയത്തിലേറ്റുന്നതും പലവുരു വായിക്കാനിഷ്ടപ്പെടുന്നതും അതുകൊണ്ടാണ്.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിന് സന്ദര്‍ശിക്കുക

 

 

Comments are closed.