‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ ഡിസംബർ 12ന് ചിത്രീകരണം ആരംഭിക്കും
എം മുകുന്ദന്റെ ചെറുകഥ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ സിനിമയാകുന്നുവെന്ന വാര്‍ത്ത സിനിമാപ്രേമികളെയും പുസ്തകപ്രേമികളെയും ഒരേപോലെ ആവേശത്തിലാഴ്ത്തി.. എം മുകുന്ദന്‍ ആദ്യമായി തിരക്കഥയെഴുതുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ 12ന് മാഹിയിൽ ആരംഭിക്കും. ക്യാമറ സന്തോഷ് തുണ്ടിയിൽ. പാട്ടുകൾ പ്രഭാവർമയുടേതാണ്. സംഗീതം ഔസേപ്പച്ചൻ. ബെൻസി പ്രൊഡക്‌ഷൻസാണ് നിർമാണം.
മീത്തലെപ്പുരയിലെ സജീവന്‍ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയില്‍ ബാലന്റെ മകള്‍ രാധിക എന്ന ഉള്‍ക്കരുത്തുള്ള പെണ്‍കുട്ടി കടന്നുവരുന്നതും അവള്‍ ഓട്ടോറിക്ഷ ഏറ്റെടുത്ത് ജീവിതത്തെ മുന്നോട്ടുനയിക്കുന്നതുമായ രസകരമായ കഥയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.
മദാമ്മ, സാവിത്രിയുടെ അരഞ്ഞാണം, ദൈവത്തിന്റെ വികൃതികള്‍ തുടങ്ങി എം മുകുന്ദന്റെ കഥകള്‍ ഇതിനുമുമ്പു സിനിമയായിട്ടുണ്ടെങ്കിലും മുകുന്ദന്റെ തന്നെ തിരക്കഥയില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാകും ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.
എം മുകുന്ദന്റെ കൃതികള്‍ വായിയ്ക്കാന്‍ സന്ദര്‍ശിക്കുക
Comments are closed.