പുതിയ മൂന്ന് പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കാം ഇ-ബുക്കുകളായി
പുതിയ മൂന്ന് പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കാം ഇ-ബുക്കുകളായി. ജിജോ മാത്യുവിന്റെ ‘എല്‍സ’,എ.കെ. അബ്ദുള്‍ ഹക്കീമിന്റെ’ ഓണ്‍ലൈനിലെ സ്‌കൂള്‍ പഠനം’, അസീം താന്നിമൂടിന്റെ ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’, എന്നീ പുസ്തകങ്ങളാണ് ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്.
എല്‍സ, ജിജോ മാത്യു ഈ നോവലിന് അങ്ങനെ ഒരു മനോഹാരിതയുണ്ട്. അടുക്ക് തെറ്റിച്ച് ജീവിതം ഓര്‍മ്മിക്കുന്നതിന്റെ സൗന്ദര്യം. പ്രശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്നു എന്ന് കരുതാവുന്ന ഒരു പുഴയില്‍ കുഞ്ഞു തോണിയിലിരുന്ന് യാത്ര ചെയ്യും മാതിരിയാണ് ഈ നോവലിന്റെ വായന. അത്രയും നാം അത് ആസ്വദിച്ചുകൊണ്ട് ഇരിക്കെ തന്നെ എപ്പോഴാണ് മലരിയിലും ചുഴിയിലും ചെന്നുപെടുക എന്നൊരു ഉള്‍ഭയം നമ്മെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യും. പേടിപ്പിക്കുന്ന നിശബ്ദതയാണ് ഈ നോവലിന്റെ കരുത്ത്. ബെന്യാമിന്‍
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
ഓണ്‍ലൈനിലെ സ്‌കൂള്‍ പഠനം, എ.കെ. അബ്ദുള്‍ ഹക്കീം കൊവിഡ് കാലത്തെ ലോകത്ത് പഠനം ഓണ്‍ലൈനിലൂടെയാവുമ്പോള്‍ കൊവിഡാനന്തര ഭാവി വിദ്യാഭ്യാസ മേഖല എങ്ങനെയുള്ളതാവുമെന്ന് അന്വേഷിക്കുന്ന പഠനങ്ങളുടെ സമാഹാരം. എം.എ. ബേബി, പ്രൊഫ. സി. രവീന്ദ്രനാഥ്, എന്‍ പി ഹാഫിസ് മുഹമ്മദ്, ഡോ. മീന ടി.പിള്ള, ഡോ.ജെ.പ്രസാദ്, ഒ. എം. ശങ്കരന്‍, കെ. ടി. രാധാകൃഷ്ണന്‍, ഡോ. പി. വി. പുരുഷോത്തമന്‍, ഡോ.പി.കെ. തിലക്, പി പ്രേമചന്ദ്രന്‍, കെ. ടി. ദിനേശ്, വി.അബ്ദുള്‍ ലത്തീഫ്, എസ്തപ്പാന്‍, മുഹമ്മദ് ഷെരീഫ് കെ, എസ്.വൈ. ഷൂജ, ഡോ. രതീഷ് കാളിയാടന്‍ എന്നിവര്‍ എഴുതിയ ലേഖനങ്ങള്‍.
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്, അസീം താന്നിമൂട് അസീം താന്നിമൂടിന്റെ കവിതകള്‍, നിറഞ്ഞു കിടക്കുന്ന, എന്നും വീണ്ടും നിറഞ്ഞു കൊണ്ടിരിക്കുന്ന, മലയാളകവിതയുടെ താളുകള്‍ക്കിടയില്‍ ഒരൊഴിഞ്ഞ താള്‍ കണ്ടുപിടിക്കാനുള്ള ശ്രമമാണ്. നാടന്‍ രീതിയിലായാലും ക്ലാസ്സിക്കല്‍ രീതിയിലായാലും ഉച്ചത്തില്‍, സൂക്ഷ്മതയെക്കാള്‍ തീക്ഷ്ണതയ്ക്ക് പ്രാധാന്യം നല്‍കി, ഉച്ചരിക്കപ്പെട്ട മുന്‍ തലമുറയിലെ ജനപ്രിയ കവികളില്‍ നിന്ന് മാറിനടക്കാനുള്ള ശ്രമത്തില്‍ അസീം ചെറിയ കാര്യങ്ങളുടെ കവിത കണ്ടെത്തുന്നു, മരത്തിന്റെ, കുന്നിന്റെ, വീടിന്റെ, വിത്തിന്റെ, കാടിന്റെ, കിളിയുടെ, ദൈനംദിനജീവിതത്തിന്റെ പകപ്പുകളുടെ, അഹന്താനാശത്തിന്റെ,സരളവും വിചാരദീപ്തവുമായ കവിത- കെ സച്ചിദാനന്ദന്‍
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.