DCBOOKS
Malayalam News Literature Website

4 പുസ്തകങ്ങള്‍ കൂടി ഇന്ന് മുതല്‍ വായിക്കാം ഇ-ബുക്കായി!

നാല് പുതിയ പുസ്തകങ്ങൾ കൂടി ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ പ്രിയവായനക്കാർക്ക് സ്വന്തമാക്കാം. പി.കെ സുരേന്ദ്രന്റെ ‘സിനിമ വാക്കുകളില്‍ കാണുമ്പോള്‍’, ജി.ആര്‍ ഇന്ദുഗോപന്റെ ‘കഥകള്‍- ജി.ആര്‍ ഇന്ദുഗോപന്‍’, എം.എന്‍. കാരശ്ശേരിയുടെ ‘ഗാന്ധിയുടെ സാക്ഷി’, സമീറ സനീഷിന്റെ ‘അലങ്കാരങ്ങളില്ലാതെ’ എന്നീ പുസ്തകങ്ങളാണ് ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്.

G R Indugopan-Kathakal-G R Indugopan‘കഥകള്‍- ജി.ആര്‍ ഇന്ദുഗോപന്‍’- ജി.ആര്‍ ഇന്ദുഗോപന്‍ സമകാലിക കഥാകൃത്തുക്കള്‍ക്ക് പിടിത്തം കിട്ടാത്തതോ പരിചയമില്ലാത്തതോ ആയ കാട്ടിടവഴികളിലൂടെയാണ് ഇന്ദുഗോപന്റെ കഥകള്‍ ഒറ്റയ്ക്കു നടക്കുന്നത്. ഈ കഥയിടത്തിന്, മോഹിപ്പിക്കുന്ന ഒരു പാതി ഇരുട്ടുണ്ട്. പുറംലോകത്തു നിന്ന് വിട്ടുമാറി, ഇത്തരം കഥാപാത്രങ്ങളെ വളഞ്ഞിട്ടു പിടിക്കാന്‍ ഇന്ദുഗോപന്‍ നടത്തുന്ന വിചിത്രവിദ്യകള്‍ എന്നെ അതിശയിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിട്ടുണ്ട്! ബി. അുരളി

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

ഗാന്ധിയുടെ സാക്ഷി, എം.എന്‍. കാരശ്ശേരി 1944 മുതല്‍ ഗാന്ധിജിയോടൊപ്പം ജീവിക്കുകയും M N Karassery-Gandhiyude Sakshiഅദ്ദേഹത്തിന്റെ ജീവിതാവസാനം വരെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയുംചെയ്ത കല്യാണം തന്റെ ഗാന്ധിജിയോടൊത്തുള്ള ജീവിതാനുഭവങ്ങള്‍ പങ്കിടുന്നു. ഗാന്ധിജിയുടെ ജീവിതാദര്‍ശങ്ങള്‍ തന്റെ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയാത്തതിനാല്‍ താനൊരു ഗാന്ധിയനല്ല എന്നുപറയുന്ന കല്യാണം ഗാന്ധിയനാകുക എളുപ്പമല്ലെന്നും സത്യസന്ധനായ ഒരാള്‍ക്കും താന്‍ ഗാന്ധിയനാണെന്നു പറയാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഒരു മഹാപുരുഷനോടൊപ്പം ജീവിച്ച കല്യാണത്തെ ആ ഓര്‍മ്മകളിലേക്കു കൂട്ടിക്കൊണ്ടുപോയി രസകരമായി അനുഭവങ്ങള്‍ പങ്കുവെപ്പിക്കുന്നത് പ്രശസ്ത പ്രഭാഷകനും നിരൂപകനും അദ്ധ്യാപകനുമായ എം. എന്‍. കാരശ്ശേരിയാണ്.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Sameera Saneesh-Alankarangalillatheഅലങ്കാരങ്ങളില്ലാതെ , സമീറ സനീഷ് ഈ ആത്മകഥയിലൂടെ സഞ്ചരിക്കുമ്പോള്‍ പരാതികളോ കുറ്റംപറച്ചിലുകളോ ഒന്നും കാണാന്‍ കഴിയില്ല. വിജയിക്കാന്‍ വേണ്ടിയുള്ള കുറുക്കുവഴികളുമില്ല. തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു പെണ്മനസ്സ് വാക്കുകള്‍ക്കിടയില്‍ മിടിക്കുന്നത് കാണാം.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.