ആറ് പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ അനായാസം വായിക്കാം ഇ-ബുക്കുകളായി !
പുതിയ ആറ് പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കൂ ഇ-ബുക്കുകളായി.
ഹരിനാമ കീര്‍ത്തനം (എം എസ് ചന്ദ്രശേഖര വാര്യര്‍) തലമുറകളായി ആബാലവൃദ്ധം അര്‍ത്ഥമറിഞ്ഞും അറിയാതെയും ഭക്തിപൂര്‍വം ദിനംപ്രതി ചൊല്ലിചൊല്ലി പ്രചരിച്ച സ്‌തോത്രകൃതിയാണ് ഹരിനാമകീര്‍ത്തനം. ഭക്തമനസ്സുകളെ ജ്ഞാനയോഗത്തിലേക്കു നയിക്കുന്ന ഹരിനാമകീര്‍ത്തനത്തിന്റെ ലളിതവും സമഗ്രവുമായ വ്യാഖ്യാനം.
പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
ഗീതഗോവിന്ദം ജയദേവകവി ഭക്തർക്കും വിഷയതത്പരർക്കും ഒരുപോലെ ആസ്വാദ്യകരമായതും, ഭക്തിരസവും ശൃംഗാരരസവും ഒരുപോലെ പ്രദാനം ചെയ്യുന്നതുമായ ഗീതഗോവിന്ദം ഭാരതീയസംഗീതപാരമ്പര്യത്തിൽ അനുപമമായൊരു സ്ഥാനം വഹിക്കുന്നു. സംസ്‌കൃത സാഹിത്യത്തിെല അതിപ്രശസ്തമായ ഈ കാവ്യം ലളിതമായ മലയാളത്തിലുള്ള അർത്ഥവിവരണത്തോടെ അവതരിപ്പിക്കുന്നു.
പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
വയനാടന്‍ രാമായണം, ഡോ അസീസ് തരുവണ
പ്രാദേശിക വാമൊഴി രാമായണങ്ങളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യപഠനഗ്രന്ഥം. വയനാടന്‍ രാമായണങ്ങള്‍ ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളില്‍ പ്രചാരത്തിലുള്ള വ്യത്യസ്ത രാമകഥകളുടെ ഒരു ഉദാഹരണം മാത്രമാണ്. അവ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വരതയാണ്. ഈ അര്‍ത്ഥത്തില്‍ രാമായണം ഒരു മതപാഠമല്ല; സാമൂഹ്യപാഠമാണ്. ജനജീവിതം പ്രതിഫലിപ്പിക്കുന്ന സാമൂഹ്യപാഠം.
പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
റോമന്‍ കത്തോലിക്കാ പൈതൃകം- ഒരു ചരിത്രവായന, ആന്റണി പാട്ടപ്പറമ്പില്‍ കത്തോലിക്കാസഭ എന്ന കൂട്ടായ്മ അതിന്റെ ഉദ്ഭവം മുതല്‌ക്കേ പ്രേഷിതചൈതന്യത്താല്‍ പ്രചോദിപ്പിക്കപ്പെട്ട് സങ്കീര്‍ണമായ സഭാവളര്‍ച്ചയും വ്യാപനവും ലോകമെമ്പാടും എങ്ങനെ സാധ്യമാക്കി എന്ന സമ്പന്നവും ദൈവശാസ്ത്രപരവുമായ ചരിത്രമാണ് ഈ താളുകളിലൂടെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്.
പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
രാമായണം Vs മഹാഭാരതം, ദേവ്ദത് പട്‌നായ്ക് കഥപറയലിന്റെ പാരമ്പര്യം ഇന്ത്യയില്‍ വളരെ പുരാതനമാണ്. വേദകാലങ്ങളില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കിടയിലുള്ള നേരമ്പോക്കായി അനുഷ്ഠിച്ചിരുന്ന ഒന്നാണ് ഇത്. ദൈവങ്ങള്‍, രാജാക്കന്മാര്‍, യോഗികള്‍ എന്നിവരുടെ കഥകള്‍ പറയേണ്ടത് കവികളുടെ ഉത്തരവാദിത്വമായിരുന്നു. കഥകള്‍ രണ്ട് തരത്തിലുണ്ട്; പുരാണങ്ങളും ഇതിഹാസങ്ങളും. ദൈവങ്ങള്‍, രാജാക്കന്മാര്‍, യോഗികള്‍ എന്നിവരെ സംബന്ധിച്ച് പഴമക്കാരില്‍നിന്ന് കാഥിനു കേട്ടുകേള്‍വി മാത്രമുള്ള കഥകളാണ് പുരാണങ്ങളായി അറിയപ്പെടുന്നത്. എന്നാല്‍, ഇതിഹാസങ്ങള്‍, കാഥികന്‍ ദൃക്‌സാക്ഷിയാകപ്പെട്ട, അതില്‍ പങ്കാളിയായ സംഭവകഥകളാണ്.
പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
സ്‌നേഹച്ചൊവ്വ, ഡോ എം വി പിള്ള നാല് പതിറ്റാണ്ടിലേറെ കാലമായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. എം.വി.പിള്ള മലയാള ഭാഷ കൈകാര്യം ചെയ്യുന്ന രീതി എന്നുമെന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. തന്റെ തൊഴിലിന് ആവശ്യമായ അതേ കൈവിരുതോടെയാണ് അന്താരാഷ്ട്ര പ്രശസ്തി നേടിയ ഈ ഡോക്ടര്‍ ഈ പുസ്തകത്തിലെ വിവിധ വിഷയങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത്.
Comments are closed.