മൂന്ന് പുസ്തകങ്ങൾ കൂടി ഇപ്പോൾ വായിക്കാം ഇ-ബുക്കുകളായി !
മൂന്ന് പുതിയ പുസ്തകങ്ങൾ കൂടി ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ പ്രിയവായനക്കാർക്ക് സ്വന്തമാക്കാം. ശ്രീഖണ്ഡ് കൈലാസ യാത്ര , ബാബു ജോൺ, ക്വാറന്റൈൻ ചെയ്യപ്പെട്ട കവിതകൾ, ആതിര മുരളീധരൻ, Covid-19 Infodemic , എസ് ആർ സഞ്ജീവ് എന്നീ പുസ്തകങ്ങളാണ് ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്.
ശ്രീഖണ്ഡ് കൈലാസ യാത്ര , ബാബു ജോൺ ഇന്ത്യയിലെ തന്നെ ഏറ്റവും കഠിനമായ യാത്രകളിലൊന്നായ ശ്രീഖണ്ഡ് മഹാദേവ് കൈലാസത്തിലേക്ക് മഞ്ഞുമൂടിയ വഴികളിലൂടെ നടത്തിയ യാത്രയുടെ അനുഭവം.
പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
ക്വാറന്റൈൻ ചെയ്യപ്പെട്ട കവിതകൾ, ആതിര മുരളീധരൻ ആദിപുരാതന ഭാഷയായ ചോരയിൽ ചാലിച്ചെഴുതിയ കവിതകളായാണ് ആതിരയുടെ കവിതകൾ ഉടലെടുത്തിരിക്കുന്നത്. ഇവ ക്വാറന്റൈൻ ചെയ്യപ്പെട്ട കവിതകളാണ്. പനിച്ചൂടുള്ള ഏകാന്തവാസത്തിന് ശേഷം ഇവയെ ഹൃദയം കൊണ്ട് തൊടുമ്പോൾ വായനക്കാരും പൊള്ളിപ്പോകുന്നു. ഓരോ വരികളിലും ഒരു ഞെട്ടൽ ഒളിപ്പിച്ച് കൊണ്ടാണ് ആതിരയുടെ കവിതകൾ ഉരുവം കൊള്ളുന്നത്. എഴുതുന്നവനും പ്രസിദ്ധീകരിക്കുന്നവനും വായിക്കുന്നവനും മനസ്സിലാവാത്ത ചവറ് കവിതകളെ ചവറ്റുകൊട്ടയിൽ കളഞ്ഞ് സർഗ്ഗാത്മകത കൊണ്ട് ജീവിതത്തിന്റെ സൂക്ഷ്മസ്ഥലികളെ അടയാളപ്പെടുത്തുന്ന ഉൽകൃഷ്ടകവിതകൾ വായിക്കാൻ ആഗഹിക്കുന്നവർ ഈ സമാഹാരത്തിലെ ഓരോ കവിതകളെയും നെഞ്ചോടടുപ്പിക്കും. തീർച്ചയായും വായിക്കപ്പെടേണ്ട, ചർച്ച ചെയ്യപ്പെടേണ്ട കവിതകളാണ് ഈ സമാഹാരത്തിലെ ഓരോ കവിതയും. ഓരോ കവിതയുടെ ഗുണഗണങ്ങളെക്കുറിച്ചും എണ്ണിപ്പറയാതെ അവ വായനക്കാരുടെ കൈകളിലേക്ക് ഏറുപടക്കങ്ങളായി ഇട്ടുതരികയാണ്.
പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
Covid-19 Infodemic , എസ് ആർ സഞ്ജീവ് ലിബറൽ ഡെമോക്രാറ്റിക് മൂല്യങ്ങളുടെയും മാനവിക നിലപാടുകളുടെയും വേദിയിൽ നിന്ന് കോവിഡ് -19 കാലഘട്ടത്തിലെ വിവരരംഗത്തെ ആഴത്തിൽ പരിശോധിക്കുന്ന ഒരു പുസ്തകം. പാൻഡെമിക്കിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ, .ഈ പകർച്ചവ്യാധിയുടെ സമയത്ത് കേരളം പഠിച്ച പാഠങ്ങളുമായൊക്കെ പുസ്തകം സംവദിക്കുന്നു.
Comments are closed.