നാല് പുസ്തകങ്ങൾ കൂടി ഇപ്പോൾ വായിക്കാം ഇ-ബുക്കായി !
നാല് പുതിയ പുസ്തകങ്ങൾ കൂടി ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ പ്രിയവായനക്കാർക്ക് സ്വന്തമാക്കാം. സരസൻ എടവനക്കാടിന്റെ ‘ചെമ്പനാന ബാലകവിതകൾ’, റസൽ ഷാഹുലിന്റെ ‘രുചി മീൻ സഞ്ചാരം ‘, മൃതി , ജോഷി മേരി വർഗീസിന്റെ ‘പ്രളയശേഷിപ്പുകൾ’ എന്നീ പുസ്തകങ്ങളാണ് ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്.
ചെമ്പനാന ബാലകവിതകൾ , സരസൻ എടവനക്കാട് ”ഹണ്ടപ്പനും ഓലേഞ്ഞാലിയും” എന്ന രചനയ്ക്കുശേഷം സരസൻ എടവനക്കാടിന്റെ ഭാവനാവിലസിതമാണ് ചെമ്പനാന. കുട്ടികളുടെ കൂടെ കുട്ടിയായിമാറി നിഷ്‌കളമുഹൂർത്തങ്ങൾ ആസ്വദിക്കുന്ന മുതിർന്നവർക്കും കുട്ടിക്കുറുമ്പുകൾക്കും ഒരുപോലെ ഹൃദ്യമാകുന്ന കവിതകളുടെ മേളനമാണ് ഈ കൃതി.കുട്ടിത്തങ്ങളെ ആവാഹിച്ച്, വാക്കുകളാൽ ചിത്രം വരച്ച്, ഭാവനയും യുക്തിയും ജീവിതാവബോധവും പകർന്നേകുന്ന വരദാനം ഇതിലെ ഓരോ രചനയിലും പ്രകടമാണ്. നവഭാവനയുടെ വശ്യത വഴിഞ്ഞൊഴുകുന്ന ഈ കവിതകൾ നിങ്ങളെ ആഹ്ലാദിപ്പിക്കും, തീർച്ച.
പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക
രുചി മീൻ സഞ്ചാരം , റസൽ ഷാഹുൽ നമ്മുടെ സംസ്‌കാരത്തിലും രുചി പാരമ്പര്യത്തിലും തെങ്ങും തേങ്ങയും വഹിക്കുന്നത്രയും പ്രാധാന്യം തന്നെ മീനുകള്‍ക്കുമുണ്ട്. കേരളവും മീനുകളും തമ്മിലുള്ള അഭേദ്യമായ ആ ബന്ധത്തിന്റെ കഥയാണ് ഈ പുസ്തകം. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ കരയിലും വെള്ളത്തിലുമായി സഞ്ചരിച്ച് സമാഹരിച്ച മീന്‍രുചികളുടെ അപൂര്‍വ്വ പുസ്തകം.
പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക
മൃതി ലോകത്തെ നെടുവീർപ്പിലാഴ്ത്തിയ മരണഗന്ധിയായ കഥകൾ. ഡി എച്ച് ലോറൻസ്, ഫ്രാൻസ് കാഫ്ക, അകുതഗാവ, കെയ്റ്റ് ചോപിൻ, ജാക്ക് ലണ്ടൻ, ആംബ്രോസ് ബിയേഴ്‌സ്, ഒ ഹെൻറി തുടങ്ങി വിശ്വപ്രസിദ്ധ സാഹിത്യകാരുടെ മരണഗന്ധിയായ കഥകളുടെ അപൂർവ്വ സമാഹാരം.
പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക
പ്രളയശേഷിപ്പുകൾ , ജോഷി മേരി വർഗീസ് 2018 ലെ പ്രളയബാധിത പ്രദേശങ്ങളിലെ മനുഷ്യാനുഭവള്‍ തേടി നടന്ന യാത്രയുടെ സാഫല്യമാണ് പ്രളയശേഷിപ്പുകള്‍. പ്രളയദുരിതമനുഭവിച്ചവരുടെ മനസ്സിലേക്കുകൂടിയാണ് ഗ്രന്ഥകര്‍ത്താവ് സഞ്ചരിക്കുന്നത്. പ്രളയദുരിതത്തിലൂടെ കടന്നുപോയ മനുഷ്യരെ നേരിട്ടുകണ്ട് തയ്യാറാക്കിയ കൃതി. പ്രളയം കേരളത്തില്‍ ആവര്‍ത്തനപ്രതിഭാസമായി മാറുന്ന സാഹചര്യത്തില്‍ പ്രസക്തമായ രചന.
Comments are closed.