DCBOOKS
Malayalam News Literature Website

നാല് പുസ്തകങ്ങൾ കൂടി ഇപ്പോൾ വായിക്കാം ഇ-ബുക്കുകളായി

രണ്ട് പുതിയ പുസ്തകങ്ങൾ ഉൾപ്പെടെ നാല് പുസ്തകങ്ങൾ ഇന്ന് മുതൽ വായനക്കാർക്ക് ഇ-ബുക്കുകളായി ഡൗൺലോഡ് ചെയ്യാം. രാമചന്ദ്ര ഗുഹയുടെ ‘ഇന്ത്യ ഗാന്ധിക്കു ശേഷം‘,സലിം എൻ കെയുടെ  ‘ഉരുൾപൊട്ടലുണ്ടാകുന്നത് എന്തുകൊണ്ട് ?’ , കെ രാജേന്ദ്രൻറെ ‘ഗാന്ധിയെ വെറുക്കുന്ന നാട്ടിൽ’, ബിപിൻ ചന്ദ്രയുടെ സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്നീ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ വായനക്കാർക്ക് ലഭ്യമാണ്.

Ramachandra Guha-India-Gandhikku Sheshamഇന്ത്യ ഗാന്ധിക്കു ശേഷം – രാമചന്ദ്ര ഗുഹ രാമചന്ദ്ര ഗുഹയുടെ ദീർഘകാലത്തെ ഗവേഷണങ്ങൾക്കും അന്വേഷണങ്ങൾക്കുമൊടുവിൽ പിറവിയെടുത്ത കൃതി. ഭാരതത്തിന്റെ പുനർജ്ജന്മത്തെ ആധികാരികമായി അടയാളപ്പെടുത്തുന്ന അത്യപൂർവ്വമായ രചന.സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കുതിപ്പും കിതപ്പും വസ്തുനിഷ്ഠമായി രേഖപ്പെടുത്തുകയാണ് പ്രശസ്ത ചരിത്രകാരനായ രാമചന്ദ്രഗുഹ തന്റെ ഈ കൃതിയിലൂടെ.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

ഉരുൾപൊട്ടലുണ്ടാകുന്നത് എന്തുകൊണ്ട് ?- സലിം എൻ കെ NK Saleem-Urul Pottal Undakunnathu Enthukonduകേരളത്തിലെ ആവര്‍ത്തിക്കുന്ന പ്രകൃതിദുരന്തങ്ങളിലൊന്നായ ഉരുള്‍പ്പൊട്ടലിന്റെ പാരിസ്ഥിതിക കാരണങ്ങള്‍ അന്വേഷിക്കുന്ന പുസ്തകം. ഉരുള്‍പൊട്ടല്‍ സാധ്യതാപ്രദേശങ്ങളുടെ വിവരങ്ങളും വിശകലനങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മനുഷ്യരുടെ ഏതൊക്കെതരത്തിലുള്ള ഇടപെടലുകളാണ് ഉരുള്‍പ്പൊട്ടലുണ്ടാക്കുന്നതെന്ന്വിശദമായി അപഗ്രഥിക്കുന്ന പുസ്തകം.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

K Rajendran-Gandhiye Verukkunna Nattilഗാന്ധിയെ വെറുക്കുന്ന നാട്ടിൽ – കെ രാജേന്ദ്രൻ ആഫ്രിക്കന്‍ വന്‍കരയിലെ പ്രധാന രാജ്യങ്ങളിലൊന്നായ ഘാനയിലൂടെ നടത്തിയ യാത്രാനുഭവം. പാശ്ചാത്യ അധിനിവേശ ശക്തികള്‍ ആഫ്രിക്കന്‍ അടിമകളെ തെക്കന്‍ അമേരിക്കയിലേയ്ക്ക് ഏറ്റവുമധികം കടത്തിയത് ഘാനയിലെ എല്‍മിന കടല്‍ തീരത്തിലൂടെയായിരുന്നു. ആഫ്രിക്കയുടെ ചരിത്രത്തില്‍ ഗാന്ധി വിമോചന നായകനാണ്. എന്നാല്‍ പുതുതലമുറയ്ക്ക് അങ്ങനെയല്ല. അതിന്റെ കാരണങ്ങളിലേയ്ക്ക് കൂടി വിരല്‍ ചൂണ്ടുന്ന പുസ്തകത്തില്‍ പ്രകൃതി സൗന്ദര്യത്താല്‍ സഞ്ചാരികള്‍ക്ക് വിസ്മയം തീര്‍ക്കുന്ന ആഫ്രിക്കന്‍ വന്‍കരയുടെ വ്യത്യസ്ത മുഖം ദര്‍ശിക്കാം.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

സ്വാതന്ത്ര്യാനന്തര ഇന്ത്യ – ബിപിൻ ചന്ദ്ര സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിലെ ഇന്ത്യയുടെ Bipan Chandra-Swathanthryananthara Indiaവികസനത്തിന്റെ രാഷ്ട്രീയസമ്പദ്‌വ്യവസ്ഥയെ രണ്ടു നൂറ്റാണ്ടോളം നീണ്ട സാമ്രാജ്യവാഴ്ചയുടെയും ഒരു സ്വതന്ത്രഭാരത റിപ്പബ്ലിക്കിനു ജന്മംകൊടുത്ത ശക്തവും ദീര്‍ഘവുമായ സാമ്രാജ്യത്വവിരുദ്ധ ജനകീയമുന്നേറ്റത്തിന്റെയും പശ്ചാത്തലത്തില്‍ സമഗ്രമായി വിലയിരുത്തുന്ന സമകാലിക ചരിത്രഗ്രന്ഥം. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ വെല്ലുവിളികളെയും രാജ്യം അതിനെ അതിജീവിച്ചതെങ്ങനെയെന്നും വിലയിരുത്തുന്നതോടൊപ്പം പ്രധാന രാഷ്ട്രീയസംഭവങ്ങള്‍ വിവിധ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഭരണകാലത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയും ചെയ്യുന്നു.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.