പോള്‍ ആന്റണി പുതിയ ചീഫ് സെക്രട്ടറിയാകും
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പോള്‍ ആന്റണിയെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
നിലവിലെ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് സെക്രട്ടറിയെ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് പോള്‍ ആന്റണി. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എകെ ദുബെ, അരുണ്‍ സുന്ദര്‍രാജന്‍ എന്നിവരായിരുന്നു സീനിയോറിറ്റിയില്‍ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഇരുവരും കേരളത്തിലേക്ക് വരാന്‍ താത്പര്യപ്പെടാത്ത സാഹചര്യത്തിലാണ് പോള്‍ ആന്റണിയെ തെരഞ്ഞെടുത്തത്.
സെപ്തംബര്‍ ഒന്നിനാണ് കെഎം എബ്രഹാം ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റത്. നളിനി നെറ്റോ വിരമിച്ച ഒഴിവിലായിരുന്നു 1982 ബാച്ചില്‍പ്പെട്ട എബ്രഹാം ചീഫ് സെക്രട്ടറി പദവിയിലെത്തിയത്. നാല് മാസക്കാലമാണ് കെഎം എബ്രഹാം സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി പദവി അലങ്കരിച്ചത്.
Comments are closed.