DCBOOKS
Malayalam News Literature Website

പുതിയതരം വര്‍ഗ്ഗങ്ങള്‍

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ഡോ. ടി. എസ്. ശ്യാംകുമാര്‍

ഹിന്ദുത്വ ശക്തികള്‍ ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നശ്രേണീകരണം ചാതുര്‍വര്‍ണ്യ വിഭ
ജനത്തിന്റെ പുതിയ ഒരവതാരം മാത്രമാണ്. യഥാര്‍ത്ഥത്തില്‍, ഭരണഘടനാ ജനാധിപത്യത്തിലും പ്രാതിനിധ്യ ബഹുസ്വര വൈവിധ്യ സംസ്‌കാര ജനായത്തത്തിലും അടിയുറച്ച ഇന്ത്യയുടെ ആധുനികമായ പൗര രാഷ്ട്ര സങ്കല്പത്തെ ഏകശിലാ നിര്‍മിതവും ഹിംസാത്മകവുമായ ചാതുര്‍വര്‍ണ്യ ഹിന്ദുസങ്കല്പത്തിലേക്ക് ഉപനയിക്കുകയാണ് അഭിമാനി-സന്ദേഹി-വിരോധി-അജ്ഞാനി ഹിന്ദുസങ്കല്പങ്ങളിലൂടെ.

ഇനി അഹിന്ദുക്കളില്ലെന്നും രാജ്യത്തെ പൗരജനങ്ങളെല്ലാവരും ഹിന്ദുക്കളാണെന്നും ഹിന്ദുത്വബ്രാഹ്മണ്യ ശക്തികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രിസ്ത്യന്‍ മുസ്ലീം വിഭാഗങ്ങളെ അഹിന്ദുക്കള്‍ എന്ന് അഭിസംബോധന ചെയ്യില്ലെന്നും ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ചതുഃശ്രേണികളില്‍ ഉള്‍പെട്ട ഹിന്ദുക്കളായി അറിയപ്പെടുമെന്നുമാണ് പരിവാര ശക്തികളുടെ പുതിയ വാദം. ഹിന്ദു രാഷ്ട്രവാദ രാഷ്ട്രീയക്കാര്‍ ഹിന്ദുവിനെ-അഭിമാനിയായ ഹിന്ദു, PACHAKUTHIRA DCBOOKSസന്ദേഹിയായ ഹിന്ദു, സൗഹൃദമില്ലാത്ത ഹിന്ദു, അജ്ഞാനിയായ ഹിന്ദു എന്നിങ്ങനെയാണ് വര്‍ഗീകരിച്ചിട്ടുള്ളത്. ഇത്തരമൊരു വാദമുന്നയിച്ചുകൊണ്ട് ആത്യന്തികമായി ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. മറ്റൊന്ന്, ആഗോളതലത്തില്‍ പരിവാരത്തിനെതിരായി ഉയരുന്ന വിമര്‍ശനങ്ങളെ സഹിഷ്ണുതാ നാട്യത്തിലൂടെ മറികടക്കാമെന്നുമാണ് നാലുവിധത്തിലുള്ള ഹിന്ദു ശ്രേണീകരണ നിര്‍മിതിയിലൂടെ അവര്‍ ലക്ഷ്യം വയ്ക്കുന്നത്. We or our Nationhood defind ഗോള്‍വാള്‍ക്കര്‍ പ്രസ്താവിക്കുന്നത്, ഹിന്ദുവംശത്തിലും മതത്തിലും സംസ്‌കാരത്തിലും ഭാഷയിലും ഉള്‍പ്പെടാത്ത എല്ലാം തന്നെ സ്വാഭാവികമായി ദേശീയ ജീവിതത്തിന്റെ അതിര്‍ത്തിക്ക് പുറത്തായിരിക്കും എന്നാണ്. ഇങ്ങനെ ഹിന്ദുത്വം നിര്‍വചിക്കുന്ന സാംസ്‌കാരിക ദേശീയതയുടെ ഫലപൂര്‍ത്തി മുന്നില്‍ കണ്ടുകൊണ്ടാണ് രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഇനി മേലില്‍ നാലായി ശ്രേണീകരിക്കപ്പെട്ട ഹിന്ദുവായിരിക്കും എന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഹിന്ദുത്വ ശക്തികളുടെ ഈ ശ്രേണീകരണം ചാതുര്‍വര്‍ണ്യ വിഭജനത്തിന്റെ പുതിയ ഒരവതാരം മാത്രമാണ്. യഥാര്‍ത്ഥത്തില്‍, ഭരണഘടനാ ജനാധിപത്യത്തിലും പ്രാതിനിധ്യ ബഹുസ്വര വൈവിധ്യ സംസ്‌കാര ജനായത്തത്തിലും അടിയുറച്ച ഇന്ത്യയുടെ ആധുനികമായ പൗര രാഷ്ട്ര സങ്കല്പത്തെ ഏകശിലാ നിര്‍മിതവും ഹിംസാത്മകവുമായ ചാതുര്‍വര്‍ണ്യ ഹിന്ദുസങ്കല്പത്തിലേക്ക് ഉപനയിക്കുകയാണ് അഭിമാനി-സന്ദേഹി-വിരോധി-അജ്ഞാനി ഹിന്ദുസങ്കല്പങ്ങളിലൂടെ. ആത്യന്തികമായി ഈ നിര്‍മിതി ബഹുമത സംസ്‌കാരത്തില്‍ ജീവിക്കുന്ന ഇന്ത്യയുടെ വൈവിധ്യത്തെ തന്നെയാണ് നിഷേധിക്കുന്നത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഏപ്രില്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍  ലക്കം ലഭ്യമാണ്‌

 

Comments are closed.