‘വീട്ടുരുചികള്‍’,’ Thenga Manga’ ; ഷെഫ് സുരേഷ് പിള്ളയുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
ഷെഫ് സുരേഷ് പിള്ളയുടെ ‘ ‘തേങ്ങാ മാങ്ങ’ എന്ന ഇംഗ്ലീഷ് പുസ്തകവും , ‘വീട്ടുരുചികൾ’ എന്ന മലയാളം പുസ്തകവും ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്തു. പാരമ്പര്യത്തനിമയൂറുന്ന രുചിക്കൂട്ടുകളുടെ സമാഹാരങ്ങളാണ് ഈ പുസ്തകങ്ങൾ.
പുസ്തകമേളയിലെ കുക്കറി കോർണറിൽ ഷെഫ് സുരേഷ് പിള്ളയുടെ പാചകവും വിസ്മയമായി. സീർ ഫിഷിലാണ് അദ്ദേഹം നിർവാണ എന്ന തന്റെ പ്രശസ്തമായ ഐറ്റം അവതരിപ്പിച്ചത്. വെളിച്ചെണ്ണയും തേങ്ങാപാലും പച്ച മാങ്ങയും കുരുമുളകും ഉൾപ്പെടെയുള്ള കേരളീയ വിഭവങ്ങൾ കൊണ്ട് ലളിതമായ രീതിയിൽ ആർക്കും തയ്യാറാക്കാനാകുന്ന വിഭവമാണിത്. തയ്യാറാക്കിയ വിഭവം സദസ്യർക്ക് രുചിക്കാനും നൽകി.
ഷെഫ് സുരേഷ് പിള്ളയുടെ ഏറ്റവും പുതിയ പുസ്തകങ്ങള്‍ പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.