DCBOOKS
Malayalam News Literature Website

ഫേസ്ബുക്കിന്റെ അറിയാക്കഥകളിലേക്ക് മിഴിതുറന്ന് സ്റ്റീവ് ലെവിയുടെ ‘ഫേസ്ബുക്ക് ; ദി ഇന്‍സൈഡ് സ്റ്റോറി’


ഫേസ്ബുക്കിന്റെ അറിയാക്കഥകള്‍ തേടി ഉള്ളിലേക്കിറങ്ങുന്ന ഒരു പുസ്തകം അണിയറയില്‍ ഒരുങ്ങുന്നു. അമേരിക്കക്കാരനായ ടെക് ജേണലിസ്റ്റ് സ്റ്റീവ് ലെവിയാണ് ‘ഫേസ്ബുക്ക് ; ദി ഇന്‍സൈഡ് സ്റ്റോറി’ എന്ന പേരില്‍ ഫേസ്ബുക്കിന്റെ അറിയാക്കഥകള്‍ വായനക്കാരിലേക്ക് എത്തിക്കുന്നത്.

2011ല്‍ പുറത്തിറങ്ങിയ ‘ഇന്‍ ദി പ്ലെക്‌സ്; ഹൗ ഗൂഗിള്‍ തിങ്ക്‌സ്, വര്‍ക്‌സ്, ആന്‍ഡ് ഷേപ്പ്‌സ് ഔവര്‍ ലൈഫ്’ എന്ന പുസ്തകത്തിലൂടെയാണ് സ്റ്റീവ് ലെവി ശ്രദ്ധിക്കപ്പെടുന്നത്.

മാര്‍ക്ക് സുക്കര്‍ബര്‍ഗുമായും, ഫേസ്ബുക്ക് സി.ഒ.ഒ. ഷെറില്‍ സാന്‍ഡ്‌ബെര്‍ഗുമായും നിരവധി തവണ നടത്തിയ ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷമാണ് ‘ഫേസ്ബുക്ക് ; ദി ഇന്‍സൈഡ് സ്റ്റോറി’ ഒരുങ്ങുന്നത്. പല കാര്യങ്ങളിലും തനിക്ക് തെറ്റ് സംഭവിച്ചു എന്ന സുക്കര്‍ബര്‍ഗിന്റെ കുറ്റസമ്മതം കൂടിയാകും ‘ഫേസ്ബുക്ക് ; ദി ഇന്‍സൈഡ് സ്റ്റോറി’.

Comments are closed.