‘നീല്‍സണ്‍ ബുക്ക്‌സ്‌കാന്‍’ ; തുടർച്ചയായി ഒന്നും മൂന്നും ആറും സ്ഥാനങ്ങൾ നേടി ഡി സി ബുക്‌സ്
അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി’, ‘ഏറ്റവും വലിയ മോഹത്തെക്കാള്‍ വലിയ ഒരിഷ്ടത്തിന്’, എന്‍ മോഹനന്റെ ‘ഒരിക്കല്‍‘ എന്നിവ യഥാക്രമം ഒന്നും മൂന്നും ആറും സ്ഥാനങ്ങൾ നേടി
‘നീല്‍സണ്‍ ബുക്ക് സ്‌കാന്‍’ ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്സില്‍ ആദ്യ പത്തിൽ തുടര്‍ച്ചയായി ഇടംനേടി ഡി സി ബുക്സ്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി’ , ‘ഏറ്റവും വലിയ മോഹത്തെക്കാള്‍ വലിയ ഒരിഷ്ടത്തിന്’, എന്‍ മോഹനന്റെ ‘ഒരിക്കല്‍‘ എന്നിവ യഥാക്രമം ഒന്നും മൂന്നും ആറും സ്ഥാനങ്ങൾ നേടി. 750 പുസ്തകങ്ങളുള്‍പ്പെട്ട ലിസ്റ്റില്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 36 മലയാളപുസ്തകങ്ങള്‍ സ്ഥാനംപിടിച്ചു. പെൻഗ്വിൻ ഇന്ത്യ പ്രസിദ്ധീകരിച്ച ‘Atomic Habits: The Life-Changing Million Copy Bestseller’ എന്ന പുസ്തകമാണ് രണ്ടാംസ്ഥാനത്ത്.
ടി ഡി രാമകൃഷ്ണന്റെ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’, വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’, ‘മതിലുകൾ’ ‘ബാല്യകാലസഖി’, , ‘പാത്തുമ്മായുടെ ആട്’ , തകഴിയുടെ ‘രണ്ടിടങ്ങഴി’ , അശ്വതി ശ്രീകാന്തിന്റെ ‘കാളി’ , കെ.ആര്‍ മീരയുടെ ‘മീരാസാധു’ , ‘ഖബര്‍’, ‘ആരാച്ചാര്‍’, ജോസഫ് അന്നംകുട്ടി ജോസിന്റെ ‘സ്നേഹം കാമം ഭ്രാന്ത്’, ‘ദൈവത്തിന്റെ ചാരന്മാര്‍’, പി പത്മരാജന്റെ ‘ലോല’, എം ടി-യുടെ ‘നിന്റെ ഓര്‍മ്മയ്ക്ക്’ , മാധവിക്കുട്ടിയുടെ ‘ചന്ദനമരങ്ങള്‍’, ‘എന്റെ കഥ’, ‘നീര്‍മാതളം പൂത്ത കാലം’, ‘നഷ്ടപ്പെട്ട നീലാംബരി’, ENTRI PSC പഠനസഹായി, ബെന്യാമിന്റെ ‘അബീശഗിന്‍’ ‘മഞ്ഞവെയില്‍ മരണങ്ങള്‍’, പൗലോ കൊയ്‌ലോയുടെ ‘ആല്‍കെമിസ്റ്റ്’, റോബര്‍ട്ട് റ്റി കിയോസാകിയുടെ ‘റിച്ച് ഡാഡ് പുവര്‍ഡാഡ്’, എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’, മുട്ടത്തുവര്‍ക്കിയുടെ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’, ലിജീഷ് കുമാറിന്റെ ‘കഞ്ചാവ്’,എം കുഞ്ഞാമന്റെ ‘എതിര്’, മുഹമ്മദ് അബ്ബാസിന്റെ ‘ആത്മഹത്യയ്ക്കും ഭ്രാന്തിനും ഇടയില്‍’, ഡോ.ബി. ഉമാദത്തന്റെ ‘ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’, ഒ.വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’, സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ , ബോബി ജോസ് കട്ടികാടിന്റെ ‘വെറുമൊരോര്‍മ്മതന്‍ കുരുന്നുതൂവല്‍‘, മലയാറ്റൂരിന്റെ ‘യക്ഷി’ എന്നിവയാണ് നീല്‍സണ്‍ ബുക്ക് സ്‌കാനിന്റെ പട്ടികയില്‍ ഇടംനേടിയ മറ്റ് പുസ്തകങ്ങൾ.
പ്രണയദിനാഘോഷത്തോടനുബന്ധിച്ച് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പ്രണയപുസ്തകങ്ങള്‍ക്ക് ആവശ്യക്കാരേറെയായിരുന്നു.
ഡി സി ബുക്‌സിന് തുടര്‍ച്ചയായി ഈ നേട്ടം സമ്മാനിക്കുന്ന പ്രിയപ്പെട്ട വായനക്കാര്‍ക്ക് നന്ദി…
Comments are closed.