DCBOOKS
Malayalam News Literature Website

ശാന്തന്റെ ‘നീലധാര’; പുസ്തകപ്രകാശനം നവംബർ 23ന്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ശാന്തന്റെ പുതിയ കവിതാ സമാഹാരം ‘നീലധാര’ യുടെ പ്രകാശനം നവംബർ 23 ശനിയാഴ്ച വൈകുന്നേരം 4.30ന് Textവെള്ളയമ്പലം വിസ്മയാസ് മാക്സ് ക്യാംപസിൽ നടക്കും.  പ്രഭാവർമ്മയിൽ നിന്നും റോസ്മേരി പുസ്തകം സ്വീകരിക്കും. കെ സജീവ് കുമാർ പുസ്തകപരിചയം നടത്തും.  3:30ന് പ്രശസ്തകവികൾ പങ്കെടുക്കുന്ന കവിയരങ്ങ് നടക്കും.

ശാന്തൻ, മഞ്ചു വെള്ളായണി, ഡൊമിനിക് ജെ കാട്ടൂർ, വിനോദ് വൈശാഖി,  സുനിൽ സി.ഇ , ഡോ. സി.ഉദയകല, ഡോ. അനിൽകുമാർ.ഡി,  പ്രിയദാസ് ജി മംഗലത്ത് തുടങ്ങിയവർ പങ്കെടുക്കും. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷനാണ് സംഘാടകർ.

മനുഷ്യാനുഭവങ്ങളുടെ തീക്ഷ്ണതയും ജീവിതത്തിന്റെ നിസ്സംഗതയും വികാരനിർഭരമായി ഉൾച്ചേർത്ത ‘നീലധാര’ എന്ന സമാഹാരത്തിലെ കവിതകൾ ദാർശനിക ഉൾക്കാഴ്ചയുടെ മഹാപ്രവാഹമാണ്. നീലധാര, നിറങ്ങൾ മറയുന്നത്, നിഴൽചന്ദ്രൻ, അധരമറ, കാറ്റാടിവയൽ, ആഴക്കിണർ, ചുംബനരഹസ്യം, മഴവണ്ടി, നിറമുള്ള പട്ടങ്ങൾ, എ. അയ്യപ്പൻ, തിരുത്ത്, വഴിക്കല്ല് തുടങ്ങിയ അമ്പതുകവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഡോ. അജയപുരം ജ്യോതിഷ്കുമാർ അവതാരികയും ഡൊമിനിക് ജെ. കാട്ടൂർ പഠനവും നിർവഹിച്ചിരിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.