അക്ഷരദേവതയ്ക്കായി പുസ്തകങ്ങള്‍കൊണ്ടൊരു കൊലു!
നവരാത്രി ആഘോഷവേളയില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ബൊമ്മക്കൊലു ഒരുക്കിയുള്ള പ്രാര്‍ത്ഥനകള്‍. ബൊമ്മക്കൊലു പൂജയിലൂടെ വിദ്യാവിജയവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബൊമ്മക്കൊലു പൂജകള്‍ തുടങ്ങിക്കഴിഞ്ഞു. ദേവീ ദേവന്മാരുടെ രൂപങ്ങള്‍ മാത്രമല്ല, ചരിത്രത്തില്‍ ഇടം തേടിയവരുടെ പ്രതിരൂപങ്ങളും നവാരാത്രി കൊലു ആയി പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ പുസ്തകങ്ങള്‍കൊണ്ടുള്ള ഒരു കൊലുവാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഹൈന്ദവപുരാണങ്ങളിലെ ദൈവങ്ങളുടെയും ഗുരുകാരണവന്‍മാരുടെയും വിഗ്രഹങ്ങളും പാവകളും തട്ടുകളിലായി അടുക്കി നടത്തുന്ന പൂജയാണ് ബൊമ്മക്കൊലു. വിഗ്രങ്ങള്‍ക്ക് പകരം തട്ടുകളില്‍ പുസ്തകങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത് എന്നതാണ് വൈറലായ പുസ്തകക്കൊലുവിന്റെ സവിശേഷത.കൊച്ചിയിലെ ചൈല്‍ഡ് എന്റിച്ച്‌മെന്റ്
ആന്‍ഡ് ക്രിയേറ്റീവ് സ്‌പേസായ ‘മാരിഗോള്‍ഡ് ക്രിയേറ്റീവ്’ റീഡിംഗ് ലൈബ്രറിയുടെ സ്ഥാപക സ്മിത നായരാണ് തന്റെ ലൈബ്രറിയില്‍ നിന്നുള്ള പുസ്തകങ്ങള്‍ക്കൊണ്ട് പോയവര്‍ഷം തയ്യാറാക്കിയ പുസ്തകക്കൊലുവിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കേരളത്തില്‍ തമിഴ് ബ്രാഹ്മണസമൂഹമാണ് പ്രധാനമായും ബൊമ്മക്കൊലു ഒരുക്കി നവരാത്രി ആഘോഷിക്കുന്നത്. പാറശ്ശാല ദളവാപുരം ഗ്രാമത്തിലും നവരാത്രി പൂജയുടെ ഭാഗമായി ബ്രാ
ഹ്മണസമൂഹം ബൊമ്മക്കൊലു ഒരുക്കി. ദേവീദേവന്‍മാരുടെയും പൗരാണികവും ഇതിഹാസവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെയും ബൊമ്മ (പാവ)കളാണ് കൊലു ഒരുക്കുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്നത്.
തടിയിലോ ലോഹങ്ങളിലോ നിര്‍മിച്ച തട്ടുകളിലാണ് കൊലു ഒരുക്കേണ്ടത്. ഈ തട്ടുകള്‍ പടിക്കെട്ടുകള്‍പോലെ തയ്യാറാക്കണം. 3, 5, 7, 9, എന്നീ ഒറ്റ അക്കങ്ങള്‍ വരത്തക്കരീതിയില്‍ വേണം തട്ടുകളുടെ എണ്ണം ക്രമപ്പെടുത്തേണ്ടത്. ദേവീദേവന്‍മാരുടെ കളിമണ്ണില്‍ തീര്‍ത്ത മനോഹരരൂപങ്ങള്‍ ഈ പടികളില്‍ വച്ച് ബോമ്മക്കൊലു ഒരുക്കും. സരസ്വതീ
ദേവി, ദശാവതാരങ്ങള്‍ , ശ്രീരാമപട്ടാഭിഷേകം, കൃഷ്ണനും രാധയും എല്ലാമുണ്ട് ബൊമ്മകളായി.
Comments are closed.