ദേശീയ പത്രസ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ പത്രപ്രവര്‍ത്തനത്തിന്റെ പ്രതീകമായാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് ഇത് ഒരുക്കുന്നത്. പത്രപ്രവര്‍ത്തനത്തിന്റെ ഉന്നതനിലവാരം ഉറപ്പുവരുത്തുന്നതിനും സമൂഹത്തിലെ ശക്തമായ മാധ്യമമായ പത്രങ്ങള്‍ ബാഹ്യശക്തികളുടെ ഭീഷണിക്കോ സ്വാധീനത്തിനോ വശംവദമാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഈ ദിനാചരണം. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ നിര്‍ദ്ദേശപ്രകാരം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ രൂപീകൃതമായ 16 നവംബര്‍ (1966) ആണ് പത്രപ്രവര്‍ത്തന ദിനാചരണത്തിനു തെരഞ്ഞെടുത്തിട്ടുള്ളത്.
Comments are closed.