ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; പ്രതീക്ഷയോടെ മലയാളം
ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11.30നാണ് പുരസ്‌കാരപ്രഖ്യാപനം. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്.
ദേശീയജൂറിയില്‍ മലയാളികളില്ലെങ്കിലും തികഞ്ഞ പ്രതീക്ഷയിലാണ് മലയാള സിനിമ. 2017ല്‍ മികച്ച ചിത്രചിത്രങ്ങള്‍ പുറത്തുവന്ന മലയാളം പ്രതീക്ഷകളോടെയാണ് പ്രഖ്യാപനം ഉറ്റുനോക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടേക് ഓഫ്, ഭയാനകം, എസ്.ദുര്‍ഗ, ആളൊരുക്കം, ഒറ്റമുറിവെളിച്ചം, അങ്കമാലി ഡയറീസ്, പെയിന്റിങ് ലൈഫ് തുടങ്ങിയ ചിത്രങ്ങള്‍ മത്സരത്തിനുണ്ട്. ദേശീയപുരസ്‌കാരത്തിന്റെ അവസാന പട്ടികയില്‍ 15 മലയാള ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്.
Comments are closed.