നാഷണല്‍ കലിഗ്രഫി ഫെസ്റ്റിവല്‍ ഡിസംബര്‍ 9 മുതല്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെയും കചടതപ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കേരളത്തില്‍ ആദ്യമായി ഒരു കലിഗ്രഫി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 9 മുതല്‍ 11 വരെ തിരുവനന്തപുരത്തുവെച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ശില്പശാലകള്‍, പ്രഭാഷണങ്ങള്‍, പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍ എന്നിവ കലിഗ്രഫി ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച കലിഗ്രാഫര്‍മാരായ അച്യുത് പാലവ്, പ്രൊഫ. സന്തോഷ് ക്ഷീര്‍സാഗര്‍ (ഡീന്‍, ജെ.ജെ. സ്‌കൂള്‍ ഒഫ് ആര്‍ട്‌സ്, മുംബൈ), ഉദയകുമാര്‍ (ഐ.ഐ.ടി, ഗുവാഹത്തി, രൂപയുടെ ചിഹ്നം ഡിസൈന്‍ ചെയ്ത വ്യക്തി), മുംബൈ ഐ.ഐ.ടി ഫാക്കല്‍റ്റി മേധാവി പ്രൊഫ. ജി.വി. ശ്രീകുമാര്‍, സോഫിയ പോളിടെക്‌നിക് ഫാക്കല്‍റ്റി മേധാവി കല്‍പേഷ് ഗോസാവി, ബാന്ദ്ര കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ വിസിറ്റിംഗ് ഫാക്കല്‍റ്റി അക്ഷയ തോംബ്രേ, ബാംഗ്ലൂരിലെ ഡിസൈനറും കലിഗ്രഫറുമായ നിഖില്‍ അഫാലെ, ന്യൂഡല്‍ഹിയിലെ പിക്ടോറിയല്‍ കലിഗ്രഫര്‍ ഖമര്‍ ഡാഗര്‍, വാരാണസി ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പ്രൊഫസര്‍ പ്രൊഫ.സുരേഷ് നായര്‍, മുംബൈയിലെ വിഷ്വലൈസറും കലിഗ്രഫറുമായ സുദീപ് ഗാന്ധി, ന്യൂഡല്‍ഹിയിലെ കലിഗ്രഫി ട്യൂട്ടര്‍ ഇങ്കു കുമാര്‍, പൂനെ സിഡാക് അസോസിയേറ്റ് ഡയറക്ടര്‍ മനോജ് ഗോപിനാഥ്, കലിഗ്രഫി രാജ്യാന്തര പുരസ്‌കാര ജേതാവ് നാരായണ ഭട്ടതിരി തുടങ്ങിയവര്‍ നാഷണല്‍ കലിഗ്രഫി ഫെസ്റ്റിവലില്‍ അതിഥികളായി എത്തുന്നു.
ഡിസംബര്‍ 9 മുതല്‍ 14 വരെ ഇന്ത്യന്‍ കലിഗ്രഫി പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷയിലുള്ള കലിഗ്രഫി രചനകള്‍ ഇതിലുണ്ടാകും. ശില്പശാല, പ്രഭാഷണം, ലൈവ് ഡെമോ, നൃത്തം, സംഗീതം എന്നിവയും ഒരുക്കുന്നു. നൂറുകണക്കിന് കലാകാരന്മാര്‍ മേളയില്‍ പങ്കെടുക്കുണ്ട്.
Comments are closed.