രവിചന്ദ്രന്‍ സിയുടെ മൂന്ന് കൃതികള്‍ ഇപ്പോള്‍ ഒന്നിച്ച് ഡൗണ്‍ലോഡ് ചെയ്യാം 199 രൂപയ്ക്ക്!
വായനക്കാര്‍ ആവേശപൂര്‍വ്വം സ്വീകരിച്ച രവിചന്ദ്രന്‍ സിയുടെ 1134 രൂപാ വിലയുള്ള മൂന്ന് കൃതികള്‍ ഇന്ന് മുതല്‍ പ്രിയവായനക്കാര്‍ക്ക് ഒന്നിച്ച് ഡൗണ്‍ലോഡ് ചെയ്യാം 199 രൂപയ്ക്ക്.
വാസ്തുലഹരി “ഏതൊരു ലഹരിയും അതിന്റെ ഉപഭോക്താവിനെ നിരന്തരം തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കും അതോടൊപ്പം തന്നെ കൂടുതല്‍ അളവില്‍ അതിന്റെ ഉപയോഗം ആവശ്യപ്പെടുകയും ചെയ്യും.’ ഇതില്‍ ഭൗതികമെന്നോ അഭൗതികമെന്നോ ഉള്ള വേര്‍തിരിവില്ല. എല്ലാ ലഹരികളും ഈ ‘ധര്‍മ്മം’ കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ട്.”
വാസ്തു ഒരു ലഹരി ആകുന്നത് എങ്ങനെ? അതിന്റെ ചൂഷണ തലങ്ങള്‍ എന്തൊക്കെ? ഈ വിഷയത്തിലെ വസ്തുതകളും കെട്ടുകഥകളും വേര്‍തിരിച്ച് അറിയാന്‍ വേണ്ടിയുള്ള ഒരു വിമര്‍ശനാത്മകമായ പഠനം.
നാസ്തികനായ ദൈവം ദൈവത്തിന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൗതികലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാതമായ കൃതി ദി ഗോഡ് ഡെലൂഷനെ മുന്‍നിര്‍ത്തിയുള്ള പഠനമാണ് നാസ്തികനായ ദൈവം. ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്ന ഇക്കാലത്ത് ശാസ്ത്രീയാവബോധത്തിലൂടെ അവയെ നേരിടാന്‍ ലോകത്തെ പ്രാപ്തമാക്കുന്ന തരത്തില്‍ വിശകലനം നടത്തി തയ്യാറാക്കിയ പഠനം.
ബുദ്ധനെ എറിഞ്ഞ കല്ല് ഭഗവദ്ഗീതയുടെ ഭാവാന്തരങ്ങള്‍ പരിശോധിച്ചുകൊണ്ട് അതിനെ നിശിതമായി വിമര്‍ശിക്കുന്ന കൃതിയാണ് ബുദ്ധനെ എറിഞ്ഞ കല്ല്. കൃഷ്ണന്റെ സ്ഥാനത്ത്, അര്‍ജ്ജുനന്റെ സാരഥി ബുദ്ധനായിരുന്നെങ്കില്‍ കുരുക്ഷേത്രയുദ്ധം തന്നെ നടക്കില്ലായിരുന്നുവെന്നാണ് സി. രവിചന്ദ്രന്‍ പറയുന്നത്. ഗീതയെക്കുറിച്ച് ബുദ്ധന്‍ നിശ്ശബ്ദനായിരുന്നെങ്കിലും ഗീതയുടെ ആശയപരിസരം ബൗദ്ധവിരുദ്ധമാണെന്ന് പുസ്തകത്തിലൂടെ രവിചന്ദ്രന്‍ സമര്‍ത്ഥിക്കുന്നു.
പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് സന്ദര്‍ശിക്കുക
Comments are closed.