കുട്ടിമനസ്സുകളിൽ കഥകൾ നിറച്ച് കെ എൽ എഫ് വേദിയിൽ നസീറുദ്ദീൻ ഷായും രത്ന പഥക് ഷായും
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിൽ, കുട്ടികൾക്ക് കഥകളുടെ മാന്ത്രികലോകം തുറന്ന് പ്രശസ്ത അഭിനേതാക്കളായ നസീറുദ്ദീൻ ഷായും രത്ന പഥക് ഷായും രസകരമായ തുടക്കം നൽകി
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിൽ, കുട്ടികൾക്ക് കഥകളുടെ മാന്ത്രികലോകം തുറന്ന് പ്രശസ്ത അഭിനേതാക്കളായ നസീറുദ്ദീൻ ഷായും രത്ന പഥക് ഷായും രസകരമായ തുടക്കം നൽകി. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന കാണികൾക്കായി ഇരുവരും ചേർന്ന് കഥപറച്ചിലും കവിതാപാരായണവും നടത്തി.
ജെയിംസ് തേർബറിന്റെ കഥകളും വിക്രം സേത്തിന്റെ കവിതകളും കുട്ടികൾക്ക് മനോഹരമായ അവതരണത്തിലൂടെ നൽകുന്നതോടൊപ്പം ഇരുവരും അവയിലെ ഗുണപാഠങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്തു. കഥകൾ ഓരോ മനുഷ്യന്റെയും ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനത്തെ ക്കുറിച്ച് സംസാരിച്ച അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചു. “പതിനാലാം വയസിലാണ് ആദ്യമായി ഞാൻ നാടകത്തിൽ അഭിനയിക്കുന്നത്. മറ്റെല്ലാ പഠനവിഷയങ്ങളിലും വളരെ പിന്നോട്ടായിരുന്ന ഞാൻ നാടകത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചത് എന്റെ ചുറ്റുമുള്ള മനുഷ്യരിൽനിന്ന് ആദ്യമായി ശ്രദ്ധയും അംഗീകാരവും നേടിത്തന്നു. അത് എന്റെ ജീവിതത്തിലെ മറ്റ് മേഖലകളെയും ഗുണകരമാക്കി. അഭിനയം എന്നെ മുഴുവനായി മാറ്റിമറിച്ചു.” അദ്ദേഹം പറഞ്ഞു.