DCBOOKS
Malayalam News Literature Website

സൂര്യനും എട്ടു ഗ്രഹങ്ങളും അടങ്ങിയ സമൂഹത്തെ നാസ കണ്ടെത്തി

സൗരയൂഥത്തന് സമാനമായി സൂര്യനും എട്ടു ഗ്രഹങ്ങളും അടങ്ങിയ സമൂഹത്തെ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ കണ്ടെത്തി. ഗ്രഹാന്വേഷണ കെപ്ലര്‍ ദൂരദര്‍ശിനി നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്താണു നാസ ഗ്രഹങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
കെപ്ലര്‍ 90 എന്ന നക്ഷത്രത്തെ ചുറ്റുന്ന എട്ടു ഗ്രഹങ്ങളുടെ കൂട്ടത്തെയാണ് കണ്ടെത്തിയത്. ഏകദേശം 2,545 പ്രകാശ വര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ പുതിയ ഗ്രഹങ്ങളിലൊന്നും ജീവന്റെ സാധ്യതയല്ലെന്ന് നാസ പറഞ്ഞു.

പുതുതായി കണ്ടെത്തിയ കെപ്ലര്‍ 90ഐ ഭൂമിക്ക് സമാനമായി പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഗ്രഹമാണ്.

 

Comments are closed.