ബോസ് കൃഷ്ണമാചാരി നാസയുടെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംവദിക്കാനെത്തി
ഇന്ത്യയിലെ ആര്‍കിടെക്ചര്‍ വിദ്യാര്‍ത്ഥികളുടെ സംഘടനയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ് ഓഫ് ആര്‍കിടെക്ചറിന്റെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ ബോസ് കൃഷ്ണമാചാരി സംവദിക്കാനെത്തി. കണ്‍വെന്‍ഷന്റെ രണ്ടാം ദിവസം രാവിലെ 10 മണിക്കാണ് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തിയാര്‍ജിച്ച കലാകാരനും കേരളത്തില്‍ നിന്നുള്ള ക്യുറേറ്ററുമായ ബോസ് കൃഷ്ണമാചാരി കലയും കലാകാരനും തമ്മിലുള്ള സഹകരണത്തെ സംബന്ധിച്ച് വിദ്യാര്‍ത്ഥികളോട് സംവദിച്ചത്.
വൈകുന്നേരം 3.30 ന് ന്യൂ ഡല്‍ഹി സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചറിലെ അര്‍ബന്‍ ഡിസൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവന്‍ പ്രൊഫ. അരുണവ ദാസ്ഗുപ്ത, ഇന്ത്യയിലെ സമകാലിക നഗരവല്‍ക്കരണ പ്രക്രിയയെക്കുറിച്ച് സംസാരിച്ചു. വൈകുന്നേരം മനു റെവല്‍ സംവിധാനം നിര്‍വഹിച്ച ‘ഇന്ത്യന്‍ മോഡേണിറ്റി’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടന്നു. ഒരു ആര്‍കിടെക്ചറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ ചിത്രം. വാഗമണ്‍ ഡിസി സ്‌കൂള്‍ ഓഫ് ആര്‍കിടെക്ചര്‍ ആന്‍ഡ് ഡിസൈനില്‍ നടക്കുന്ന നാസയുടെ അറുപതാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ നിരവധി ടോക് സീരീസുകള്‍ വര്‍ക്‌ഷോപ്പുകള്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടന്നുവരുന്നു.
മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിന് വീണ്ടും നാസയുടെ വാര്‍ഷിക കണ്‍വെന്‍ഷന് വേദിയാകാന്‍ ഭാഗ്യം ലഭിച്ചത്. 1985 ഇല്‍ അനന്തപുരിക്കായിരുന്നു മുമ്പ് ഇതിനുള്ള അവസരം ലഭിച്ചത്. ഇന്ത്യയില്‍ നിന്നും സാര്‍ക് രാജ്യങ്ങളില്‍ നിന്നുമായി മൂവായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്.
Comments are closed.