DCBOOKS
Malayalam News Literature Website

ഉഭയകക്ഷി സൗഹൃദം ഊട്ടിയുറപ്പിച്ച് ഇന്ത്യയും ഫ്രാന്‍സും

പ്രതിരോധ രംഗത്തുള്‍പ്പെടെ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 14 കരാറുകളില്‍ ഒപ്പുവച്ചു. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് 14 കരാറുകളില്‍ ഒപ്പുവച്ചത്. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപ മേഖലകളിലൂന്നിയുള്ശളതാണു കരാറുകളെല്ലാം.

കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും മാധ്യമങ്ങള്‍ക്കു മുന്നില്‍ സംയുക്ത പ്രസ്താവന നടത്തി. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണു മക്രോ ഇന്ത്യയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു സന്ദര്‍ശനം.

Comments are closed.