മലയാള കാല്പനികകവിതയുടെ സൗന്ദര്യം മുഴുവനായും ഒപ്പിയെടുത്ത മൂന്നു രചനകൾ, ‘നാറാണത്ത് ഭ്രാന്തന്’, ‘സ്നേഹിച്ചു തീരാത്തവർ’, ‘തുലാവർഷപ്പച്ച’,; മൂന്നു പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക് !
നാറാണത്ത് ഭ്രാന്തന്, വി മധുസൂദനന് നായർ “ഈ സമാഹാരത്തിലെ പതിനെട്ടു കവിതകളിലോരോന്നും ഓരോ കാവ്യാനുഭവംതന്നെയാണ്. സാമാന്യമായി സമാനസ്വഭാവങ്ങളുള്ക്കൊള്ളുകയും ചെയ്യുന്നു. താളംകൊണ്ടും മൊഴിമര്യാദകൊണ്ടും ഇവ നമ്മുടെ പഴയ പാട്ടുകവിതാപാരമ്പര്യത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ പൊടിച്ചു തെഴുത്തവയാണ്.” ഒ.എന്‍.വി. കുറുപ്പ്.
സ്നേഹിച്ചു തീരാത്തവർ, ഒ.എൻ.വി പ്രണയധീരത കൈവിടാത്ത മനസ്സുകള്‍ എവിടെയെവിടെയുണ്ടോ, അവിടെയെല്ലാം പിന്നെയും പിന്നെയും സ്നേഹം ജനിക്കുമെന്ന ശുഭകാമനയോടെ ഈ കാവ്യം സ്നേഹിച്ചുതീരാത്തവരുടെ ജീവനസംഗീതമോ അതിജീവനസംഗീതം തന്നെയോ ആയിത്തീരുന്നു.
തുലാവർഷപ്പച്ച, സുഗതകുമാരി മലയാള കാല്പനികകവിതയുടെ ഹരിതഭംഗി മുഴുവനായും ഒപ്പിയെടുത്ത സുഗതകുമാരിക്കവിതയുടെ സഫലമായ ഒരു സമാഹാരം. മലയാളത്തിന്റെ തെളിനീരുറവയാണിത്. സാരെ ജഹാം സെ അച്ഛ, അമ്മ, കാക്കപ്പൂവ്. രാത്രി, നിശാശലഭം, പെണ്‍കുഞ്ഞ്-90, എല്ലാം വെറുതെ, ആന, തെരുക്കൂത്ത് തുടങ്ങി 34 കവിതകള്‍. ജൂഡിത്ത് റൈറ്റിന്റെ പത്തു കവിതകളുടെ വിവര്‍ത്തനവും.
പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച മധുസൂദനന് നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്ന് ‘നാറാണത്ത് ഭ്രാന്തന്’. സ്നേഹിച്ചുതീരാത്തവരുടെ ജീവനസംഗീതമോ അതിജീവനസംഗീതം തന്നെയോ ആയിത്തീർന്ന ഒ.എൻ.വിയുടെ ‘സ്നേഹിച്ചു തീരാത്തവർ’. മലയാള കാല്പനികകവിതയുടെ ഹരിതഭംഗി മുഴുവനായും ഒപ്പിയെടുത്ത സുഗതകുമാരിക്കവിതയുടെ സഫലമായ ഒരു സമാഹാരം സുഗതകുമാരിയുടെ ‘ തുലാവർഷപ്പച്ച’.
മൂന്നു പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക് !
ഓരോ പുസ്തകങ്ങൾ വീതം 49 രൂപയ്ക്ക് ഡൗൺലോഡ് ചെയ്യാനും അവസരം
പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.