ഇ. സന്തോഷ് കുമാറിന്റെ ‘നാരകങ്ങളുടെ ഉപമ’ എന്ന കഥ തമിഴ് മാസികയില്‍
ഇ. സന്തോഷ് കുമാറിന്റെ ‘നാരകങ്ങളുടെ ഉപമ’ എന്ന കഥ തമിഴില്‍. ശ്രീലങ്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘വിയൂകം’ എന്ന തമിഴ് മാസികയിലാണ് കഥ പ്രസിദ്ധീകരിച്ചത്. കന്നഡത്തില്‍ നിന്നും ‘ചുവന്ന തത്തയും മറ്റുകഥകളും’ എന്ന പേരില്‍ പ്രധാനപ്പെട്ട കഥകള്‍ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത പ്രശസ്ത വിവര്‍ത്തകന്‍ എ.കെ റിയാസ് മുഹമ്മദാണ് ‘നാരകങ്ങളുടെ ഉപമ’ എന്ന കഥ തമിഴിലേക്കു വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
പരുന്ത്, സിനിമാ പറുദീസ, നാരകങ്ങളുടെ ഉപമ, വാവ, രാമന്‍-രാഘവന്‍, പണയം തുടങ്ങി ആറ് കഥകള്‍ ഒറ്റ സമാഹാരമായി ‘നാരകങ്ങളുടെ ഉപമ’ എന്ന പേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ആകസ്മികവ്യവഹാരമണ്ഡലങ്ങളില്‍ അകപ്പെട്ടുപോവുകയും ഒരിക്കലും അഴിച്ചെടുക്കാനാവാത്ത കുരുക്കുപോലെ ചില വ്യക്തിബന്ധങ്ങളുടെ നിഴലുകളില്‍ കൊളുത്തിയിടപ്പെടുകയും ചെയ്യുന്ന കേവല മനുഷ്യരുടെ കഥകളാണ് ‘നാരകങ്ങളുടെ ഉപമ’.
Comments are closed.