DCBOOKS
Malayalam News Literature Website

നന്തനാര്‍ സാഹിത്യ പുരസ്‌കാരം സുഭാഷ് ഒട്ടുംപുറത്തിന്

വള്ളുവനാടന്‍ സാംസ്‌കാരിക വേദി അങ്ങാടിപ്പുറം സഹകരണ ബാങ്കിന്റെ സഹകരണത്തോടെ നല്‍കുന്ന നന്തനാര്‍ സാഹിത്യ പുരസ്‌കാരം സുഭാഷ് ഒട്ടുംപുറത്തിന്. ഡി സി ബുക്‌സ് മുദ്രണമായ മാമ്പഴം പ്രസിദ്ധീകരിച്ച ‘കടപ്പുറത്തെ കാവോതി’ എന്ന Textബാലസാഹിത്യ കൃതിക്കാണ് പുരസ്‌കാരം. നന്തനാരുടെ സ്മരണാര്‍ഥം തുടക്കക്കാരായ എഴുത്തുകാര്‍ക്കായി 2016മുതലാണ് പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. മലപ്പുറം ജില്ലയിലെ താനൂര്‍ സ്വദേശിയാണ് സുഭാഷ് ഒട്ടുംപുറം. ഡോ. പി ഗീത, ഡോ. എന്‍ പി വിജയകൃഷ്ണന്‍, പി എസ് വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറി കമ്മിറ്റിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

കടപ്പുറത്തെ പെണ്‍കുട്ടിയുടെ ജീവിതം പുതിയ കാലത്തോട് കൂട്ടിയിണക്കി അവധാനതയോടെ അവതരിപ്പിക്കുന്നതില്‍ സാഹിത്യകാരന്‍ വിജയിച്ചതായി ജൂറി വിലയിരുത്തി.

മെയ് 12ന് വൈകിട്ട് നാലിന് അങ്ങാടിപ്പുറം തരകന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന നന്തനാര്‍ അനുസ്മരണ സമ്മേളനത്തില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ പുരസ്‌കാരം സമ്മാനിക്കും.

കടൽത്തീരത്തു വളർന്ന താമരയെന്ന കൊച്ചുപെൺകുട്ടിയും കാവോതിയെന്ന അമ്മയ്ക്കു തുല്യമായ കഥാപാത്രവും തമ്മിലുള്ള ഹൃദ്യമായ സ്നേഹത്തിന്റെ കഥയാണ്  ‘കടപ്പുറത്തെ കാവോതി’. അവർ ഒരുമിച്ചു നടത്തുന്ന അത്ഭുതയാത്ര. കടലെടുക്കുന്ന തീരവും തകരുന്ന മലനിരകളും മറയുന്ന ജീവ ജാലങ്ങളും ഈ കഥയിൽ തെളിയുന്നു. താമരയും കൂട്ടുകാരും കടൽത്തീരത്തെ സംരക്ഷിക്കുന്നതിനായി നടത്തുന്ന സാഹസം കുട്ടികൾക്ക് പുത്തനുണർവ്വ് നൽകുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

നന്തനാരുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

Comments are closed.