DCBOOKS
Malayalam News Literature Website

ഞാൻ നോവിച്ചതിന്റെ ചോര!

ടോണിയുടെ  ‘നമ്മള്‍ ഉമ്മവച്ചതിന്റെ ചോര #ഹാഷ്ടാഗ് കവിതകള്‍’ എന്ന പുസ്തകത്തെക്കുറിച്ച് രാജീവ് ശിവശങ്കര്‍ പങ്കുവെച്ച കുറിപ്പ്

ടോണി ജോസിനെപ്പറ്റി സഹോദരി ജിസ ജോസ് എഴുതിയ കുറിപ്പുകണ്ടപ്പോൾ എനിക്കും എഴുതാൻ തോന്നി. അതിനു കാരണം കുറ്റബോധമാണ്.

Textപണ്ടുപണ്ട്, ദിനോസറുകളുടെ കാലത്തിനും മുൻപ് ടോണി ഭാഷാപോഷിണിയിൽ ‘മഴയുടെ ശവം’ എന്നൊരു കവിതയെഴുതിയപ്പോൾ അവനെ പരിഹസിച്ചുകൊന്നതാണു ഞാൻ. കവിതയല്ല, കവിതയാകാനുള്ള ശ്രമം എന്നൊക്കെ പറഞ്ഞുകളഞ്ഞു. അന്നത്തെ അഹങ്കാരവും വിവരക്കേടുംകൊണ്ടു പറഞ്ഞതാണെങ്കിലും (ഇപ്പോൾ അതൊക്കെ മാറി എന്നർഥമില്ല) കവി കവിതയിലേക്കുതന്നെ ചിറകുവച്ചു പറന്നു.

‘നമ്മൾ ഉമ്മവച്ചതിന്റെ ചോര’ ഞാനും വായിച്ചു. വിനയംകൊണ്ട് ടോണി ഭൂമികുഴിച്ചു പാതാളംതൊട്ടാലും കവിത്വം ആകാശം തൊടും. അതിലെ ചില വരികൾ ഗംഭീരമാണ്. ഉള്ളെരിക്കുന്നതും ചങ്കുകലക്കുന്നതും.
അന്നത്തെ പരിഹാസത്തിന് ഇപ്പോഴെങ്കിലും മാപ്പുചോദിച്ചില്ലെങ്കിൽ പിന്നെന്നാണ്….
അതിനാൽ, പ്രിയ ടോണീ….മാപ്പ്…ഇനിയുമെഴുതണം…ഇനിയുമിനിയും.

പുസ്തകം ഓര്ഡര് ചെയ്യാന് ക്ലിക്ക് ചെയ്യൂ

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

 

Comments are closed.