നാൽവർ സംഘത്തിലെ മരണകണക്ക്!
ശ്രീജേഷ് ടി പി എഴുതിയ നാൽവർ സംഘത്തിലെ മരണക്കണക്ക് എന്ന പുസ്തകത്തിന് അഞ്ജു നാരായണൻ എഴുതിയ വായനാനുഭവം
വ്യത്യസ്തമായ ആഖ്യാനശൈലിയിലെഴുതിയ കുറ്റാന്വേഷണവിഭാഗത്തിലെ ഒരു മികച്ച ത്രില്ലറാണ് നാൽവർ സംഘത്തിലെ മരണക്കണക്ക്. പെട്ടെന്ന് വായിച്ചുതീർക്കാവുന്ന ഉദ്വേഗജനകമായ നോവൽ. അന്വേഷണത്തിന്റെയുള്ളിലെ അന്വേഷണം എന്ന ആഖ്യാനരീതിയും ഇതിൽ അവലംബിക്കപ്പെടുന്നുണ്ട്.
There is no perfect crime എന്നത് ഊട്ടിയുറപ്പിക്കുന്ന കഥാതന്തു. ആഖ്യാനരീതീയിലും കഥയിലും വായനക്കാർക്കിഷ്ടപ്പെടുന്ന നോവലാണിത്. ചിട്ടയായ അന്വേഷണത്തിലൂടെ മുന്നോട്ടു പോകുമ്പോഴും കേസ് വഴിമുട്ടുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്ന പല സംഭവങ്ങൾ ഉണ്ട്. അന്വേഷണത്തെ സത്യത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത് അപ്രതീക്ഷിതമായ ചില സംഭവങ്ങളാണെന്ന് നോവൽ പറയുന്നു.
മതിയായ തെളിവുകളുണ്ടെങ്കിലും കുറ്റപത്രത്തിൽ പഴുതുകളുണ്ടെങ്കിൽ കുറ്റവാളികൾ എങ്ങനെ സ്വതന്ത്രരാകുന്നുവെന്ന് പല കേസുകളെ ഓർമ്മിപ്പിക്കുംവിധം ഇതിലൂടെ പറഞ്ഞുവെക്കുന്നുണ്ട്. യാഥാർത്ഥ്യത്തോട് വളരെ അടുത്തുനിൽക്കുന്ന അന്വേഷണമാണ് ഈ നോവലിലുള്ളത്.
Comments are closed.